N E U P SCHOOL KERALASSERY
കേരളശ്ശേരിയുടെ ചരിത്രവിസ്മയങ്ങളിൽ ഒന്നാണ് പാലക്കാട് ജില്ലയിലെ , പറളി ഉപജില്ലയിൽ 1950 ജനുവരി 2ന് ജന്മം കൊണ്ട് നോർത്ത് ഈസ്റ്റ് അപ്പർ പ്രമറി വിദ്യാലയം .യശശ്ശരീരനായ ശ്രീ .സി .കെ .ഗോവിന്ദൻ കുട്ടി മാസ്റ്റർക്ക് തന്റെ 25ാം വയസ്സിൽ അന്തരംഗത്തിൽ വിരിഞ്ഞ ഈ വിദ്യാലയത്തിൽ കേവലം 3 അദ്ധ്യാപകരും 74 വിദ്യാർത്ഥികളുമായാണ് കർമ്മനിരതരായത് . വിദ്യാലയം 1954ൽ 5ാം തരം പൂർത്തിയാക്കി . നിരന്തരവും അക്ഷീണവുമായ പ്രയ്തനത്തിന്റെ ഫലമായി അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നത് 1957ൽ ആണ് . 1959ൽ 8ാം ക്ലാസ്സ് നിലവിൽ വന്നെങ്കിലും പിന്നീട് അത് സർക്കാർ എടുത്തുമാറ്റുകയായിരുന്നു . 1960ലെ ദശവാർികം , തുടർന്നുള്ള വാർഷികങ്ങൾ ഓരോന്നും അതിഗംഭീരമായി ആഘോഷിച്ചു . 1975 ജനുവരി 2 , 3 , 4 തിയ്യതികളിൽ നടന്ന രജതജൂബിലി ഈ പ്രദേശത്തിന്റെ തന്നെ ഉത്സവമായി മാറി എന്നത് ശ്രദ്ധേയമാണ് . 1994 ജൂലൈ 15ന് ഈ സരസ്വതി ക്ഷേത്രത്തിന്റെ ശിൽപിയായ ശ്രീ . സി . കെ . ഗോവിന്ദൻകുട്ടി മാസ്റ്റർ ഈ ലോകത്തോട് വിടപറഞ്ഞു . അദ്ദേഹത്തോടുള്ള ആദരസൂചകമായി തുടർന്നുള്ള എല്ലാ വർഷവും ജൂലൈ 15ന് മികച്ച വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം , എൻടോവ്മെന്റ് വിതരണം , യൂണിഫോം വിതരണം..
Пікірлер