കുറ്റകൃത്യങ്ങൾക്കും, പീഡനങ്ങൾക്കും സിന്തറ്റിക് ലഹരി മരുന്നുകളും, പാനീയങ്ങളിൽ കലർത്തി കൊടുക്കുന്ന ലഹരി മരുന്നുകളും വ്യാപകമായിരിക്കുകയാണ്. ഇത് കേരളത്തിന്റെ ജനങ്ങൾക്ക് തന്നെ ഭീഷണിയായ ഒരു മഹാവിപത്താണ്. രാജ്യത്തുതന്നെ സിന്തറ്റിക് ലഹരിമരുന്നുവേട്ടയില് കൊച്ചി സിറ്റി മുന്‍പന്തിയിലാണെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. എല്‍.എസ്.ഡി (LSD) ഒരു ഗ്രാമിന്റെ പത്തിലൊന്ന് അളവില്‍പോലും കൈവശം വയ്ക്കുന്നത് ഗുരുതരമായ കുറ്റമാണ് (NDPS Act 1986). കൂടുതലും സ്റ്റാമ്പ് രൂപത്തിലാണ് ഇപ്പോൾ പല ലഹരികളും ഇറങ്ങുന്നത്.
ഡോൺബോസ്കോ സൊസൈറ്റിയുടെ സർവേയിൽ സംസ്ഥാനത്തെ 28.7ശതമാനം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളും ഒരുതവണയെങ്കിലും മയക്കുമരുന്നുപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. 16-നും 18-നും ഇടയിൽ പ്രായമുള്ള 48 ശതമാനം പേരും 14-നും 15-നും ഇടയിലുമുള്ള 43 ശതമാനം പേരും മയക്കുമരുന്നുപയോഗിച്ചതായി കണ്ടെത്തി.
ഒരുതവണത്തെ ഉപയോഗം കൊണ്ടുപോലും ലഹരിക്ക് അടിമപ്പെട്ട് പോകാം. തലച്ചോറിലെ രാസഘടനയിൽ വിവിധതരത്തിലുള്ള മാറ്റങ്ങൾ വരുത്തുകയും ക്രമേണ ലഹരി വസ്തുക്കൾ സ്ഥിരമായുപയോഗിക്കുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്യും. മയക്കു മരുന്നുകൾ പല രൂപങ്ങളിലും പേരുകളിലും ലഭ്യമാണ്. അച്ഛനും അമ്മയ്ക്കും ഒരിക്കൽപോലും സംശയമുണർത്താത്ത രീതിയിൽ ഇത്തരം മരുന്നുകൾ കുട്ടികൾക്ക് ഉപയോഗിക്കാനാവുന്നതും ഇതിന്റെ പ്രത്യേകതയാണ്. കൗൺസലിങ്ങിന് വന്ന ഒരു അച്ഛനും അമ്മയും പറഞ്ഞത് തങ്ങൾക്കിതുവരെ ഒരു മരുന്നോ ഒരു സിഗരറ്റോ തങ്ങളുടെ കുഞ്ഞിൽനിന്നും കാണാനായിട്ടില്ല എന്നാണ്. കഞ്ചാവ് മാഫിയകൾ 18 വയസ്സിന് താഴെയുള്ള കുട്ടികളെ പ്രലോഭിപ്പിച്ച് മരുന്നു വിൽപ്പനക്കാരാക്കുന്ന അവസ്ഥയുണ്ട്. കൗമാരക്കാരായ കുട്ടികൾ ലഹരി മരുന്നുപയോഗിക്കുന്നുണ്ടോ എന്നത് ഏറ്റവും വേഗം മനസ്സിലാക്കാൻ സാധിക്കുക മാതാപിതാക്കൾക്കും അധ്യാപകർക്കുമാണ്.
🔴 ലഹരി ഉപയോഗിക്കുന്ന കുട്ടികളിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ
* മാനസികാവസ്ഥയിലും സ്വഭാവത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം
* വിശപ്പില്ലായ്മയും മനംപിരട്ടലും
* ശാരീരികാസ്വസ്ഥതകൾ
* ഉറക്കക്ഷീണം, മയക്കമോ, അല്ലെങ്കിൽ ഉറക്കമില്ലായ്മയോ
* ഊർജസ്വലതയില്ലായ്മ
* ക്രമരഹിതമായ കാൽച്ചുവടുകൾ
* പണത്തിന് വർധിച്ചുവരുന്ന ആവശ്യവും മോഷണശ്രമവും
* പുതിയ കൂട്ടുകെട്ട്/സൗഹൃദങ്ങൾ
* പഠനത്തിലും പാഠ്യേതരവിഷയങ്ങളിലുമുള്ള താത്പര്യവും ശ്രദ്ധയും കുറയുക
* സ്കൂളിൽ പോകാതിരിക്കുക
* കള്ളംപറയുക
* ടോയ്ലറ്റിൽ അധികനേരം ചെലവഴിക്കുക
* ഗുളികകൾ, സിഗററ്റ്, സിറിഞ്ച് മുതലായവ കൈവശം സൂക്ഷിക്കുക
* കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക
* വിഷാദം, ക്ഷീണം, നിരാശ തുടങ്ങിയവ പ്രകടിപ്പിക്കുക
* അമിതദേഷ്യവും വിദ്വേഷപൂർണമായ പെരുമാറ്റവും
* വ്യക്തിശുചിത്വം പാലിക്കാതിരിക്കുക
* കൃത്യനിഷ്ഠയില്ലായ്മ
* സംശയാസ്പദമായ രീതിയിലുള്ള പെരുമാറ്റം
* ഏകാന്തത ഇഷ്ടപ്പെടുക
* ഒളിച്ചോടാനുള്ള പ്രവണത
* കതകടച്ച് മുറിയിൽത്തന്നെ ഇരിക്കുക
ഇത്തരം അവസ്ഥയിൽ കുട്ടികളെ കാണുകയാണെങ്കിൽ പ്രത്യേക ശ്രദ്ധകൊടുത്ത് ചികിത്സയ്ക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ്. ലഹരിമോചന ചികിത്സയ്ക്കായി ഡോക്ടറുടെയോ, സൈക്കോളജിസ്റ്റിന്റെയോ, കൗൺസലറുടെയോ സഹായം അഭ്യർഥിക്കുക. ലഹരിക്കടിമപ്പെടുന്നത് ഒരു രോഗാവസ്ഥ തന്നെയാണെന്ന് മനസ്സിലാക്കുകയും ചികിത്സ തേടേണ്ടതുമാണ്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെയാണ് വ്യാപകമായി ഇത് വിൽക്കുന്നത്. ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന ലഹരിമരുന്നാണ് സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തു മോളി, എക്സ്, എക്സ്റ്റസി,എം.ഡി.എം.എ എന്ന വിളിപ്പേരുകളിലും അറിയപ്പെടുന്നു.
🔴 ലഹരിയിലേക്കെത്തുന്നതിങ്ങനെ?
* സമപ്രായക്കാരായ കുട്ടികളുടെ നിർബന്ധം
* ലഹരിവസ്തു എന്താണെന്നറിയാനുള്ള ആകാംക്ഷ
* മാനസികമായപ്രയാസങ്ങൾ
* കുടുംബബന്ധങ്ങളിലെ വിള്ളലുകൾ
* അനുകരണഭ്രമം
* ഹെർബൽ ആണെന്നുള്ള മിഥ്യാധാരണ
* താരതമ്യേന എളുപ്പത്തിലുള്ള ലഭ്യത
🔴 ഇവയുടെ ഉപയോഗം ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദ രോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കും. കാപ്സ്യൂൾ, സ്റ്റാമ്പ്, പൗഡർ, ക്രിസ്റ്റൽ രൂപങ്ങളിലാണ് ഇതു സാധാരണ ലഭിക്കുന്നത്. രക്ത, ഹൃദയ സ്പന്ദനങ്ങൾ അതിവേഗത്തിലുയർന്ന് മരണത്തിലേക്കു വരെ എത്തിക്കാവുന്ന മയക്കുമരുന്നാണിത്. മദ്യത്തിൽ കലർത്തി കൊടുക്കുന്നവരുമുണ്ട്. ഡീഹൈഡ്രേഷൻ വർദ്ധിച്ച് മരണസാദ്ധ്യത കൂട്ടുമിത്. തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്ക് മടക്കം എളുപ്പമാവില്ലെന്നു മാത്രമല്ല നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നുണ്ട് ...
🔴പലപ്പോഴും പൊതുജനങ്ങള്‍ ഇത്തരം വിവരങ്ങൾ പോലീസുമായി പങ്കുവയ്ക്കില്ല.. ഈ നമ്പറുകൾ നിങ്ങൾ സേവ് ചെയ്തു വയ്ക്കുക..1090 (toll free)..Whatsapp No : 999-59-66-666
മയക്കുമരുന്ന് വിതരണത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പൊലീസിന് രഹസ്യവിവരം കൈമാറുന്നതിന് ഒരു മാർഗ്ഗമാണ് യോദ്ധാവ് എന്ന പദ്ധതി. ഈ നമ്പറിലേക്ക് വാട്ട്സ്ആപ്പ് (999-59-66-666) മെസേജ് അയച്ചാൽ ഏത് മൊബൈൽ നമ്പരിൽ നിന്നാണെന്ന് കാണാൻ സാധിക്കില്ല. സ്വകാര്യത സംരക്ഷിക്കാനാകും എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ജനങ്ങൾക്ക് ഭയമില്ലാതെ വിവരം നൽകാൻ ഇത് സഹായിക്കും. ലോകത്തിന്റെ ഏത് കോണിൽ നിന്ന് വേണമെങ്കിലും ഈ ആപ്പിലേക്ക് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയ്സ് എന്നിങ്ങനെ ഏത് ഫോർമാറ്റിൽ എന്തു വേണമെങ്കിലും സന്ദേശമായി അയയ്ക്കാം.
❤️നിങ്ങളുടെ മൗനം വെടിയുക , ഓർക്കുക : നിങ്ങളുടെ ഒരു മെസ്സേജ് രക്ഷിക്കുന്നത് ഒരു കുടുംബത്തെ മാത്രമല്ല ഒരു സമൂഹത്തെയാണ്..!!!
ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #Drugs #HealthMalayalam
Dr Danish Salim
Негізгі бет 803: പാനീയങ്ങളിൽ കലർത്തുന്ന മയക്ക് മരുന്ന്.. എങ്ങനെ ഇവരെ കണ്ടെത്താം? Identify drug users?
Пікірлер: 27