അമ്പാടി കണ്ണാ അജ്ഞനമെഴുതിയതാരോ ചെഞ്ചുണ്ടിൽ കണ്ണേ ഈ അരുണിമ ചാർത്തിയതാരോ മരതകങ്ങൾ മണി മാലയിതിൽ തിരുകി വെച്ചതാരോ മയിൽ വർണ്ണ പീലികൾ മുടിയിൽ ചൊരികി വെച്ചതാരോ അളി നിറമാ തിരുവുടലിൽ കരുതി വെച്ചതാരോ (2) നിൻ ചൊടിയിൽ കണ്ണാ ഈ മുരളിക കരുതിയതാരോ നിന്നുടലിൽ കണ്ണേ ഈ അകിൽ മണമരുളിയാതാരോ അഴകെഴുമാ കുറുനിര തനിയെ ചുരുളഴിച്ചതാണോ അരമണികൾ കുടു കുടെ തനിയെ ചിരിയുതിർത്തതാണോ കരി മിഴിയിൽ കടലലകൾ തിരയടിച്ചതാണോ കാളിന്ദി പുളിനം തൃക്കാലിണ തഴുകുകയാണോ കാളിയനാ കാൽക്കൽ ഫണമാകെ നമിക്കുകയാണോ പൂവനങ്ങൾ പൂക്കളമെഴുതി തൊഴുതു നിൽക്കയാണോ പൂത്തുലഞ്ഞ തളിർലത വനിയിൽ മാല തീർക്കായാണോ യദുതിലകം ഇഹമഖിലം പരിലസിക്കയാണോ കളകളമീ യമുനാ നദി കുളിരല പകരുകയാണോ കളമൊഴിമാർക്കണിയാൻ ഉടുവസനമിതലകളതാണോ മദന ഭംഗി മാരനതായി മലരിടുന്നനേരം മതി മതിയെന്നവരുടെ മൃദുമെയ് അലിവിരന്ന നേരം അകമിഹയാൽ ഇവനഖിലം അണി നിരത്തിടാലോ സാരസുധാ ലസിതം മണി വേണുനിനാദവിനോദം രാസരസാ സലിലം കളഗാത്ര വിഭൂഷിതയാമം അവരിമേയ പരസുഖ സുഭഗം പകരുമാത്മ രാഗം അമര രൂപ ബന്ധനബന്ധം തവ പദാരവിന്ദം അഴകെഴുമാ ലയ സുകൃതം തിരുഃ കൃപാമരന്തം കായാമ്പു വർണ്ണാ എൻ കാർമുകിലൊളിയളി വർണ്ണാ കാമദനേ കരുണാ രസ സാര സുധാദര പരനേ കൃത ഫലങ്ങളിനിയവയൊഴിയാൻ വഴികൾ വേറെയില്ലേ തൊഴുതുടഞ്ഞ മനസൊരു ഹവിസ്സായി ഇനിയുമേൽക്കുകില്ലേ ഭവ തരണം തവ ചരണം ഹരി മുകുന്ദപാദം
@SreekantanSree-hf4jm
3 ай бұрын
കൃഷ്ണാ, . എല്ലാവർക്കും നന്മയുണ്ടാകണേ കൃഷ്ണാ. ഒരുപാട് ഒരുപാട് ഇഷ്ടമായി.. എന്റെ ഗുരുവായൂരപ്പൻ മുന്നിലുള്ളത് പോലെ
@bijubijukr2407
Жыл бұрын
ഗാനമേള, നാടകം, നാടൻ പാട്ടിലെ ദേവി ദേവൻമാരെ സ്തുതിക്കുന്ന പാട്ടുകൾ ഒഴിച്ച് ബാക്കി ഏല്ലാം ക്ഷേത്രങ്ങളിൽ നിന്ന് ഒഴുവാക്കണം , ദേവിദേവൻമാരെ സ്തുതി ക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന പാട്ടുകൾ ആണ് ക്ഷേ ത്രത്തിൽ ആവിശ്യo , പരിപാടി സൂപ്പർ
@tgreghunathen8146
Жыл бұрын
🙏. Hi. കുറുപ്പ് Sir. അതിമനോഹരം. സുന്ദരം. സാഹിത്യം.. ശ്രുതി ലയം.. മൈക് voice... താള സമ്പൂർണം ആയ അമ്പാടി കണ്ണനെ കുറിച്ച്.. ഉള്ള കുത്തിയോട്ട പാട്ടു ഇന്നും ഇപ്പോഴും അള അടിച്ചു കൊണ്ട്. നമ്മുടെ കാതുകളിൽ കുടി. അടിപൊളി ഗാനം . Good. 👍👍👍👍👍 നമസ്കാരം sir 🙏🙏🙏.. Reghunathen kottayam 🙏👍🙏.
@rajankooroppada5883
6 ай бұрын
ഭാഗവതം സാക്ഷാൽ ശ്രീകൃഷ്ണൻ തന്നെയാണ്. ഈ പാരായണം കേട്ട് ഭഗവാൻ പുഞ്ചിരിക്കുന്നുണ്ടാവും. ആ പുഞ്ചിരിയുടെ അർഥം യഥാർത്ഥ ഭക്തനു മനസ്സിലാകും.
@rajisajeev1279
Жыл бұрын
Super song . I like it❤️👍
@joseambrayil790
7 ай бұрын
ഹൈന്ദവ ആചാരങ്ങൾ എത്ര ഭക്തിരസം...
@sasidharank1499
4 ай бұрын
Nissamsayam
@tjayachandran91
3 ай бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് അതി സുന്ദരം മനോഹരം
@reghunathannairv6146
4 ай бұрын
കുറുപ്പു സാർ പാടുന്ന ഈ പാട്ട് എത്ര കേട്ടാലു o മതി വരുകയില്ല....
@crossvilla2157
Жыл бұрын
Itra nalla performancum pattum views kuravayath enthanennu ariyilla athentho akatte irikkatte first comment ❤❤❤👍👍💙👍 super stress reliefing me thank. ..
@maniyappanv.v8911
Жыл бұрын
Super Kuruppu chetta
@sumangalanair135
Жыл бұрын
Wow athimonhram enumepozum 👌👌🙏🙏🙏🙏🙏🙏
@tjayachandran91
Жыл бұрын
മനസ് നിറഞ്ഞു 🙏🙏🙏
@athiraponnu9567
Жыл бұрын
Super .namaste
@yadukrishnan7979
8 ай бұрын
എത്ര തിരഞ്ഞിട്ട ഈ song കിട്ടിയത് അറിയോ 😁🥰🥰🥰🥰🥰 ho സന്തോഷം. റീൽ കണ്ടു ഇഷ്ട്ട പെട്ടതാ ഈ song thanks for this song ♥️🥰
@jagadhammapeethambaran9008
4 ай бұрын
Amme sharanam superayi padiyitud congratus god bless
@ManikuttanManikuttan-qo4wf
Күн бұрын
❤
@c.k.sureshjoseph6926
7 күн бұрын
Very nice singing 🙏🏻
@omanaravikumar1903
Жыл бұрын
Chettikulangara Amme Sharanam. 🙏 ഭഗവാന്റെ ഈ ഭക്തിഗാനവും അവരുടെ ഡാൻസും എത്ര കേട്ടാലും കണ്ടാലും മതി വരില്ല. 🙏 അത്രമേൽ ഭക്തിയോടും കേൾക്കാൻ മനസിന് സുഖമുള്ള രീതിയിലും ആണ് അദ്ദേഹം പാടുന്നത്. 🙏🙏🙏
Пікірлер: 43