ആരിയൻകാവ് ചെറുതാണ്. പക്ഷേ പൂരം അതിഗംഭീരം!!
ആര്യങ്കാവ് ദേവി പറയിപെറ്റ പന്തിരുകുലത്തിലെ കരയ്ക്കലമ്മയാണെന്ന ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്.
#തൊണ്ണൂറ്റിയാറ്ദേശങ്ങളുടെപൂരം എന്നറിയപ്പെടുന്ന ആരിയങ്കാവ് പൂരം എല്ലാവർഷവും മീനമാസം 21-ആം തിയ്യതി പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ഷൊറണൂരിനടുത്തുള്ള #കവളപ്പാറആരിയങ്കാവ് ഭഗവതിക്ഷേത്രത്തിൽ നടന്നുവരുന്നു.
#കവളപ്പാറ
#ചെറുകാട്ടുപുലം
#കൂനത്തറ വടക്കുംമുറി
#കൂനത്തറ തെക്കുംമുറി
#ത്രാങ്ങാലി
#മാന്നന്നൂർ
#ചുഡുവാലത്തൂർ
#ഷൊറണൂർ
#നെടുങ്ങോട്ടൂർ
#പനയൂർ
#കല്ലേക്കാട്
#വെളിയനാട് എന്നീ തട്ടകങ്ങളിൽനിന്ന് ആർപ്പുവിളികളുമായി പൊയ്ക്കുതിരകളേയും കൊണ്ട് തട്ടകദേശക്കാർ പൂരത്തിൽ പങ്കാളികളാവുന്നു.
60 വർഷത്തിനുശേഷമാണ് വെളിയനാട് കുതിര വീണ്ടും വരുന്നത്.
ഇവരുടെ കുതിരക്കളി കഴിഞ്ഞതിനുശേഷം താലപ്പൊലി, മേളം, കോമരങ്ങൾ എന്നിവയുടെ അകമ്പടിയോടെ കാരക്കാട് ദേശത്തിന്റെ #മുണ്ടായകൊടിച്ചി എന്ന ഭഗവതിയുടെ തോഴിയായ പെൺകുതിരയെ ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കുന്നു. മുണ്ടായ കൊടിച്ചി ക്ഷേത്രമുറ്റത്തെത്തി കളിച്ചിറങ്ങിയതിനുശേഷം തട്ടകദേശങ്ങളിലെ പൂതൻ, തിറ, വെള്ളാട്ട്, ഇണക്കാളകൾ എന്നിവ ഭഗവതിയെ തൊഴുതിറങ്ങുന്നു. തുടർന്ന് ചെറിയ വെടിക്കെട്ടോടെ പകൽ്പ്പൂരം സമാപിക്കുന്നു. സാധാരണ വേലപൂരങ്ങളിലേതുപോലെ ആനയെഴുന്നള്ളിപ്പ് ഇവിടെയില്ല എന്നത് ശ്രദ്ധേയമാണ്.
രാത്രിയിൽ ക്ഷേത്രമുറ്റത്ത് വിവിധ കലാസാംസ്കാരിക പരിപാടികൾ, കൂത്തുമാടത്തിൽ #ശ്രീരാമപട്ടാഭിഷേകം തോല്പ്പാവക്കൂത്ത് എന്നിവ അരങ്ങേറുന്നു. 21 ദിവസം ശ്രീരാമജനനം മുതൽ പട്ടാഭിഷേകം വരെയുള്ള കൂത്ത് ഇവിടുത്തെ മറ്റൊരു സവിശേഷതയാണ്. #കൂനത്തറവിശ്വനാഥപ്പുലവർസംഘത്തോടൊപ്പം കൂത്തു നടത്തുന്നു
(കൂത്തിൻ്റെ പൂർണ വീഡിയോ പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ് )
background music
ഗാനരചന :ജയരാജ് കവളപ്പാറ
സംഗീതം : ഗോപി കണയം
പാടിയത് : മണികണ്ഠൻ കവളപ്പാറ
Негізгі бет Aryankavu pooram | ആരിയങ്കാവ് പൂരം | കുതിരകളി | മുണ്ടായ കൊടിച്ചി
Пікірлер: 7