#ചെമ്പ്ര കഴിഞ്ഞാൽ കേരളത്തിലെ #വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ് #ബാണാസുരമല. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 6732 അടി ഉയരത്തിലാണ് ബാണാസുരമല സ്ഥിതി ചെയ്യുന്നത്. പ്രകൃതിയെ അറിഞ്ഞു മലകളിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്. ഐതിഹ്യങ്ങളും , ഇടതിങ്ങി നിൽക്കുന്ന ഔഷധ സസ്യങ്ങളും ,ഒട്ടേറെ കുന്നുകളും ,ഇടതിങ്ങിയ കൊടുംവനവും ,അരുവികളും കൊണ്ട് സമ്പുഷ്ടമാണ് വയനാടിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തെ ബാണാസുരമല.
#ബാണാസുര മല കയറുന്നതിന് മുമ്പ് മാനന്തവാടിയിലുള്ള നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. ഒരു ഗൈഡിന്റെ മാർഗ്ഗനിർദ്ദേശത്തിൽ ട്രെക്കിംഗ് രാവിലെ തന്നെ ആരംഭിക്കും. ഒരു ഗൈഡിന്റെ സേവനം ഉൾപ്പെടെ ഏറ്റവും കുറഞ്ഞ ട്രെക്കിംഗ് നിരക്ക് 3110 രൂപയാണ് (5 അംഗങ്ങൾക്ക് ) . ടീമിൽ 5ൽ കൂടുതൽ അംഗങ്ങളുണ്ടെങ്കിൽ, അധികമായി ഓരോ വ്യക്തിയും ട്രക്കിംഗ് ഫീസായി 430 രൂപ നൽകണം.
ഈ കുന്നുകളുടെ സൗന്ദര്യം ആസ്വദിക്കാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്. ഔഷധ സസ്യങ്ങളെ തഴുകിയെത്തുന്ന കാറ്റും തെളിനീർ ചുരത്തുന്ന അരുവികളും ഈ യാത്രയിൽ പുതിയ അനുഭൂതി നൽകും.ചെങ്കുത്തായ പാറക്കെട്ടുകളും ഒരാൾപ്പൊക്കത്തിൽ ഇടതൂർന്ന പുൽപ്പടർപ്പുകളും വൻ മരങ്ങളുടെ കൂറ്റൻ വേരുകളും താണ്ടിക്കടക്കണം. ആനച്ചോലയിൽ നിന്ന് ഇടക്കിടെ മുഴങ്ങുന്ന ചിന്നം വിളി കേട്ട് ഭയക്കുകയും ചീവിടുകളുടെയും കിളികളുടെയും ശബ്ദം ആസ്വദിക്കുകയും ചെയ്യാം. മലനിരകളുടെ താഴ്വരയിൽ വ്യാപിച്ചു കിടക്കുന്ന നീല ജലാശയമാണ് ബാണാസുര സാഗർ അണക്കെട്ട്.
📍#മണിക്കുന്ന്, #ചെബ്രാപീക്ക്, #തരിയോടുമല, #സുഗന്ധഗിരിമല, തെക്കു കിഴക്കായി #ബ്രഹ്മഗിരി മല നിരകൾ എന്നിവ ബാണാസുരമലയിൽ നിന്നും കാണാം. ഭക്ഷണവും കുടിവെള്ളവും കൊണ്ടുപോകണം. മഴക്കാലത്ത് അട്ടകളുടെ ഭീഷണി തടയാൻ അൽപ്പം ഉപ്പ് കരുതുക. ശൈത്യകാലത്ത് ട്രെക്കിംഗിന് ശുപാർശ ചെയ്യുന്നു. സെപ്റ്റംബർ മുതൽ ജനുവരി വരെയാണ് ഏറ്റവും നല്ല മാസങ്ങൾ.
📍 മാനന്തവാടിയാണ് അടുത്തുള്ള പട്ടണം; ഇവിടെ നിന്ന് 25 km അകലെയാണ് ബാണാസുര. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 79 km #കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 92 km അകലെയാണ് ബാണാസുര.
#angelsplanet
#eatwelltraveloften
#malayalamblogger
#banasura
#banasurahills
#banasurasagardam
#banasuradam
#wayanad
#wayanadanvloger
#wayanaddiaries
#wayanadvlog
#trekking
#trekkingvlog
#trekkingtrip
#exploretravel
➖➖➖➖➖➖➖➖➖➖
Music Used :
Music by Hotham
Stream: linktr.ee/hothammusic
Free Download: hypeddit.com/hotham/coconutgrove
Music supported by @FreeBackgroundMusicForCreators
#BackgroundMusicWithoutLimitations
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
🔴KZitem :
kzitem.info/rock/MCb...
▶️ Instagram :
/ con. .
➡️ Facebook :
/ angels-plane. .
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤
Негізгі бет Banasura Hills Trekking | Wayanad | Sayip kunn | Kattukunn | Banasura Dam | Angels Planet
Пікірлер: 37