നമസ്കാരം വളരെ നന്നായി വിവരിച്ചു ഉത്തര ദേശത്തിലെ സമ്പ്രദായത്തിൽ പാഠാത്മകം ഹവനാത്മകം എന്നുള്ള രണ്ടു രീതികൾ കാണപ്പെടുന്നു ഗുരു ഗണപതി വടുക ഭൈരവൻ 64 യോഗിനികൾ ക്ഷേത്ര പാലൻകൂടാതെ ഉയർന്ന പീഠത്തിൽ ചണ്ഡിക ദേവിയേയും ആവാഹിച്ച് പൂജിച്ച് രണ്ടു വരികൾ ചേർന്ന് ഒരു ആഹുതി എന്ന കണക്കിൽ ഹോമിക്കുന്നതിനെ ഹവനാത്മകം എന്നും മുഴുവൻ പാരായണം ചെയ്ത് അവസാനം ഹോമം നടത്തുന്നതിനേ പാഠാത്മകം എന്നും പറയുന്നു. ഉത്തർ പ്രദേശിലെ മീർജാപ്പൂർ എന്ന സ്ഥലത്ത് വിന്ധ്യാചലത്തിലെ വിന്ധ്യവാസിനി ക്ഷേത്രത്തിൽ ഇടതടവില്ലാതെ ചണ്ഡികാഹോമം നടക്കുന്നത് കാണാൻ സാധിക്കും. ദേവ്യൂപാ സകൻമാർ നിശ്ചയമായും ദർശിക്കേണ്ട സ്ഥമാണ് വിന്ധ്യാചലം.
Пікірлер: 41