ഗണഗീതം
ആദിശങ്കരനാത്മബോധമുണർന്നുയർന്നൊരു കേരളം.. ദ്വൈതമില്ലദ്വൈതമെല്ലാമെന്ന ബോധമുദിച്ചിടം...
മാതൃഭാരത പാദപീഠമിതാണു കേരള പുണ്യഭൂ..
ശക്തിയും ശിവനും പരസ്പര നോട്ടമേറ്റമരുന്നിടം...
ശിലയെ ശിവനായ് പ്രാണനേകിയ നാണു ഗുരുവിൻ കേരളം...
ജാതി മതിലുകൾ തീണ്ടൽ വേലികൾ നാമെരിച്ചു കളഞ്ഞിടം... വില്ലുവണ്ടിയിലെത്തി അയ്യൻ കാളി കാട്ടിയ നേർവഴി...
മന്നമെന്ന മഹാരഥിക്കണിചേർന്നു പാതകൾ വീണ്ടിടം....
അന്തൻ മുതലന്ത്യജൻ വരെയുള്ള മാനവരേവനും ...
വേദവാങ്മയമൊന്നു പോലെ പകർന്ന ഗുരു ചട്ടമ്പിയും ....
പന്തിഭോജനമാലെ തീണ്ടലൊഴിച്ചു നീക്കികറുപ്പനും... മുന്തിരിക്കിണറാലയിത്തമൊടുക്കി അയ്യാസ്വാമിയും....
പറയിപെറ്റു വളർന്ന് പന്തിരുകുലമതെങ്കിലുമേകർ നാം... നമ്മിലൊഴുകുവതേക ഭാരത രക്തമെന്നു നിനയ്ക്കണം ....
വീരകേരളവർമ്മ വേലുത്തമ്പി ചെമ്പിലൊരരയനും...
പോരിൽ നേടിയതാണു കേരള സ്വാഭിമാനമതോർക്കണം....
തുഞ്ചനോതിയ രാമകഥയിലുണർന്ന ധാർമ്മിക കേരളം...
കുഞ്ചനിൽ ചിരി തുള്ളിഗാഥകൾ പാടിയാടിയ നാടിത് ....
ഭാർഗ്ഗവൻ മഴുവാലുയർത്തിയൊരാർഷ
കേരളനാടിനെ ..
സംഘ മന്ത്രമുരുക്കഴിച്ചിനി നാം നയിക്കുക നന്മയിൽ....
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
Негізгі бет ആദിശങ്കരനാത്മബോധമുണർന്നുയർന്നൊരു കേരളം@ഗണഗീതം
No video
Пікірлер: 11