Malayalam Christian Worship Song
Lyrics & Music: Boby Thomas Ebenezer
Vocal: Prince Dani
Keyboard Programming : Prince Dani
Guitar: Alex Mathew
Studio: Alicia Audios Chengannoor
Mix and Master: Naveen Navaneetham
Video: Joseph Mathew Mezhuvelil
Special Thanks: Romy Samuel
Pastor PC Joseph. Pastor VP Koshy.
Pastor Prince Dani.
എന്റെ പ്രിയനെ എന്റെ യേശുവേ
എന്നുവരും എന്നെ ചേർത്തീടുവാൻ
1. ഈ ഭൂവിലെ താഴ്ച… ഉയർച്ച തീർന്ന് എൻ
പ്രിയനോട് ചേരുവാൻ ഞാൻ കാത്തു പാർക്കുന്നേ
എന്റെ സന്തോഷം എന്നും ക്രിസ്തുവില്ലല്ലോ എൻ
പ്രത്യാശയും നിക്ഷേപവും എല്ലാം..യേശു താൻ.
2. അടിമ നുകത്തിൽ നിന്നും. വിലയ്ക്കു വാങ്ങി-എന്നെ
അതിക്രമം മറന്ന് നീതീകരിച്ചു
അബ്ബാ എന്ന് വിളിക്കാൻ പ്രാഗൽഭ്യം തന്നാ...
യേശുവിന്റെ മുഖം ഞാൻ എന്നു..കണ്ടീടും.
3. അനുദിനം നടത്തും… വഴികളോർത്താൽ-അങ്ങേ
മേഘത്തിൽ കീഴിലുള്ള യാത്രയല്ലേ...
ഈ ഭൂവിൽ സമൃദ്ധിയിൽ നിറച്ചെന്നാലും ;അത്
വാഗ്ദത്ത കാനാനോളം ആ..യീടുമോ?.
4. ഈ ഭൂവിൽ അല്പകാലം..പരദേശിയായി-അങ്ങേ
തിരുഹിതം തികച്ചിടാൻ അയച്ചതല്ലേ
ആത്മാവിൻ ശക്തിയാലെ ജ്വലിച്ചീടണം-നന്നായ്
വേല തികച്ച് അങ്ങിൽ ചേ..ർന്നിടേണം.
5. കറയും ചുളിവും…കുറവുകളും-തീർത്ത്
ചേർക്കണം എന്നെയും വാനമേഘത്തിൽ...
തൃപാദം ചുംബിച്ച് അങ്ങേ ആരാധിക്കണം-കൂടെ
നിത്യമായ് വാഴുവാൻ കൊതിയുണ്ട് അപ്പാ...
Негізгі бет Ente Priyane..Ente Yeshuve..| Malayalam Christian Devotional Lyrical Song | Prince Dani |Boby Thomas
Пікірлер: 21