ഹവ്ലി മാർ
സുറിയാനി സഭാ പിതാവായ മാർ അപ്രേം രചിച്ച ഉറങ്ങുന്നതിനു മുൻപുള്ള നിദ്രാഗീതം. പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യത്തിലെ സൂബാആ നമസ്കാരത്തിൽ നിന്ന്...
Download MP3 & Karaoke: drive.google.com/drive/folder...
ഹവ്ലി മാർ ദേൻ ശാഹർ നാ ഈറായിസ് ഏഖോം ഖ്ദാമയ്ക്ക് വെൻഹ് തൂവ് ദ് ദാമെക് നാ ലി ദ്ലാ ഹ്ത്താഹേ തെഹ് വേ ശെന്നസ്.
വവ് ഈറൂസ് എൻ മസ്കെൽ നാ മിൻ തയ്ബൂസാക് എസ്ഹസ്സെ വവ്ദമ്കൂസ് എൻ ഹാത്തെ നാ ഹ് നാനാക് നെഹ്വെ ശാവോഖാ
വവ് യദ് സ്ഖീപേ ദ്മൂകാകാക് ശെൻസാ ദൻയാഹാ ഹവ്ലി ഉപസ്സാൻ മിൻ ഹെൽമേ ബീശേ ഉമിൻ ദെമ് വാസാ ശ്കീറാസാ
വവ് ശെൻസാ ദ് മ ല് യാ ശൈനാ കൊല്ലേ ലെലിയാ ദാവറായ്ൻ ഉലാ നെ ശ് തൽ തൂൻ ബി ബീശേ ഉ ഹുശാവേ ദമ് ലേയ്ൻ ആവ്ലാ.
ഉ മിൻ റംഗീഗാസാ സന് യാസാ ന്പസ്സേയ്ൻ പഗ്റാക് ദാവ്കെൽസാൻ വെശ് കവ് വെദ് മാക് ബൻയാഹാ ഉ നാത്തോറാ ദ് മാ നെഹ് വേലി
വൽ നഫ് ശാ ദീ സേഹ് സൽമാ ശൂറാ ദ് റഹ്മയ്ക് ലാഹ് അക്റേക് വൽ പഗ്റാ ദഗ്ബൽ ഈദയ്ക് യമ്മീനാക് തംഗെൻ ആലാവ് .
വക്റേക് ലി ശൂറാ ദ് റഹ്മയ്ക് അക് സക്റാ ഹൈൽസാനീസാ ദ് മാ ദ് ശാലേ പഗ്റാ ഉശാകേസ് നെഹ് വേ ഹൈലാക് നാത്തോറെ.
വക് എത്രാ ദ് ബെസ്മേ തെഹ്വെ ശെന്നസ് ഖുദ് മയ്സ് റംബൂസാക് ഉലാ നെഖ്റോവ് ബീശാ ല്തെശ് വീസ് ബപ്യാസാ ദ്ഹായ് ദീലെദ് താക്
വവ് യദ് ദെവ്ഹാക് ദഹ് ലാപയ്ൻ ക് ലീ ല്സാത്താനാ നകേയ്ൻ ഉശമ് ലാ സേദയ് ശൂവ്ദായാക് ഉബസ്ളീവാക് നത്തർ ഹയ്യയ്.
ദ്മാ ദെത്തീറേസ് ആവ്ദെ ലാക് ദ്ഹുമ്പാക് ഹാവീസ് സെയ്ദ് ശപ് ലൂസ് വാസെഖ് ശുവ്ഹാ ലാക് ഉലാവൂക് വൽറൂഹ്ഖുദ്ശാ മ്ഖദ്ശാനാ
ഉഹാശാ തൂവ് വമ്മീനായീസ് ല്ആലം വല്ആലം ആൽമീൻ ആമേൻ
----------------
എന്റെ കർത്താവേ! ഞാൻ ഉറക്കമിളക്കുന്നു വെങ്കിൽ നിന്റെ മുമ്പാകെ ഉണർച്ചയോടുകൂടി നില്ക്കുവാനും; ഞാൻ ഉറങ്ങുന്നുവെങ്കിൽ, എന്റെ ഉറക്കം പാപങ്ങൾ കൂടാത്തതായിരിക്കുവാനും, നീ എനിക്കു കൃപ നല്കുമാറാകേണമേ.
എന്റെ ഉണർച്ചയിൽ ഞാൻ കുറ്റം ചെയ്യുന്നുവെങ്കിൽ, അങ്ങേ കൃപയാൽ മോചിക്കപ്പെടട്ടെ. എന്റെ ഉറക്കത്തിൽ ഞാൻ പാപം ചെയ്യുന്നുവെങ്കിൽ, അങ്ങേ കരുണ എനിക്കു മാപ്പു നല്കുന്നവ ആയിരിക്കട്ടെ.
നീ നിന്നെ തന്നെ താഴ്ത്തിയ സ്കീപ്പായാൽ നീ എനിക്കു ആശ്വാസകരമായ ഉറക്കം തരികയും ദുസ്വപ്നങ്ങളിൽനിന്നും ഭയങ്കരമായ രൂപങ്ങളിൽ നിന്നും നീ എന്നെ വിടുവിക്കയും ചെയ്യുമാറാകേണമേ.
സമാധാനം നിറഞ്ഞ ഉറക്കത്താൽ രാത്രി മുഴുവനും നീ എന്നെ പരിപാലിക്കേണമേ. ദുഷ്ടന്മാരും, ദുഷ്കൃതം നിറഞ്ഞ വിചാരങ്ങളും എന്നിൽ പ്രബലപ്പെടരുതേ.
നീ എന്നെ ഭക്ഷിപ്പിച്ച തിരുശരീരം ദുർമ്മോഹങ്ങളിൽനിന്നു എന്നെ രക്ഷിക്കയും, ഞാൻ ആശ്വാസത്തോടുകൂടി കിടന്നുറങ്ങുകയും, അങ്ങേ രക്തം എന്നെ കാക്കുകയും ചെയ്യുമാറാകട്ടെ.
നിന്റെ അനുഗ്രഹങ്ങളുടെ മതിൽ നിന്റെ ഛായ എൻ്റെ ആത്മാവിനെ ചുറ്റിയിരിക്കയും, തിരുക്കരങ്ങൾ മെനഞ്ഞ ശരീരത്തി ന്മേൽ നിന്റെ വലകൈ നിഴലിക്കുകയും ചെയ്യുമാറാകേണമേ.
അങ്ങേ അനുഗ്രഹങ്ങളുടെ മതിൽ ബലമുള്ള പരിച എന്നപോലെ എന്നെ ചുറ്റുകയും, എൻ്റെ ശരീരം നിദ്രയിൽ ആയിരിക്കുമ്പോൾ.
നിന്റെ ശക്തി അതിന്ന് കാവൽക്കാരനായിരിക്കുകയും ചെയ്യുമാറാകേണമേ.
എന്റെ നിദ്ര നിന്റെ മഹത്വത്തിന്റെ മുമ്പാകെ, സുഗന്ധവർഗ്ഗങ്ങളുടെ ധൂപം എന്നപോലെ ആയിരിക്കേണമേ. നിന്നെ ജനിപ്പിച്ചവളുടെ അപേക്ഷയാൽ ദുഷ്ടനായവൻ എന്റെ കിടക്കയുടെ അരികെ വരരുതേ.എന്നെ ഉപദ്രവിക്കാതിരിക്കാൻ ഞങ്ങൾക്കു വേണ്ടി നീ അർപ്പിച്ച ബലിയാൽ സാത്താനെ നീ മുടക്കുകയും, എന്നോടുള്ള നിന്റെ വാഗ്ദത്തത്തെ നിവൃത്തിയാക്കുകയും നിന്റെ സ്ലീവായാൽ എന്റെ ജീവനെ സൂക്ഷിക്കയും, ചെയ്യുമാറാകേണമേ.
നീ എന്റെ ബലഹീനതയിൽ നിൻ്റെ സ്നേഹത്തെ കാണച്ചതിനാൽ, ഞാൻ ഉണരുമ്പോൾ, നിന്നെ പുകഴ്ത്തുകയും നിനക്കും നിന്റെ പിതാവിന്നും, ശുദ്ധീകരിക്കുന്ന റൂഹാദ്കുദ്ശായിക്കും സ്തുതി പാടുകയും ചെയ്യും.ഇപ്പോഴും എപ്പോഴും ഇടവിടാതെ എന്നെന്നേക്കും ആമേൻ.
Негізгі бет Havli Mar | ഹവ്ലി മാർ | ܗܲܒ̣ܠܝܼ ܡܵܪܝ | മാർ അപ്രേമിൻ്റെ നിദ്രാഗീതം | Hymn Before Sleep
No video
Пікірлер: 87