കാസറഗോഡ് ജില്ലയിലെ അഡൂരില്‍ നിന്നും നാല് കിലോമീറ്റര്‍ മാറി, കാനനമദ്ധ്യേ ഒരു പരിശുദ്ധ ഗ്രാമമുണ്ട്, 'ചെന്നംകുണ്ട് ഗ്രാമം'. ചെന്നംകുണ്ട് ശ്രീ വയനാട്ടുകുലവന്‍ തറവാടടക്കം ഇവിടെയുളളത് വെറും മൂന്നു വീടുകള്‍ മാത്രമാണ്. നാലുഭാഗത്തും നിത്യഹരിത വനത്താല്‍ ചുറ്റപ്പെട്ട തറവാടിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഓടുമേഞ്ഞ ഇരുനില തറവാടിന്റെ ചുമര് നിര്‍മ്മിച്ചിരിക്കുന്നത് കാട്ടിലെ പ്രത്യേകം ചെടികളുടെ താളിയും മണ്ണും കുഴച്ചാണ്. അത്ഭുതപ്പെടുത്തുന്ന പ്രാചീന സര്‍ഗാത്മകത വാതിലിന്റെയും ജനലിന്റെയുമൊക്കെ കൊത്തുപണികളില്‍ തെളിഞ്ഞു കാണാം. കുടക് സംസ്കാരത്തിന്റേതാണെന്ന് സംശയിക്കുന്ന ഈ ഗൃഹനിര്‍മ്മാണ രീതിയില്‍ അകത്തിറയവും പുറത്തിറയവും അടുക്കളയും പൂജാമുറികളുമാണുളളത്. കുടുംബത്തിനകത്തുതന്നെ സ്വകാര്യത കൊണ്ടുവരുന്ന ബെഡ്റൂമുകള്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. വയനാട്ടുകുലവനും വിഷ്ണുമൂര്ത്തിയും കുറത്തിയമ്മയുമൊക്കെ കുടികൊളളുന്ന തറവാട്ടിനകത്ത് തികച്ചും പാരമ്പര്യ ജീവിതരീതിയാണ് ഈ ഹൈടെക് യുഗത്തിലും തുടര്‍ന്നുപോരുന്നത്.
ആഴ്ചയിലൊരിക്കല്‍ ചാണകം തേച്ച് നിലം വൃത്തിയാക്കിയും നാടന്‍ കോഴിയുടെ മുട്ടയും പച്ചക്കറി വിത്തുകളുമൊക്കെ ഉറിയില്‍ സൂക്ഷിച്ചും പുഴുങ്ങിയുണക്കിയ ചക്കകുരുവും മുളകും ചക്കപപ്പടവുമൊക്കെ ചൂടോടെ വിറകടുപ്പിനു മുകളിലെ ബെരുവിലിട്ട് ഉണക്കിയും കിണ്ടിവെളളത്തോടൊപ്പം പൂജാമുറിക്കകത്ത് നിത്യേന നിറദീപം തെളിയിച്ചും ഇവിടെ ഇവര്‍ പഴമയെ ജീവിതത്തോട് ചേര്‍ത്തുപിടിച്ച് സംരക്ഷിക്കുകയാണ.്
നെല്ല്, മുളക്, പച്ചക്കറി തുടങ്ങി മഹാഭൂരിപക്ഷം ഭക്ഷണവിഭവങ്ങളും ഇന്നും ഇവിടെതന്നെ വിളയിച്ചെടുക്കുന്നു. ആശുപത്രി വരാന്തകള്‍ ഇവിടെ പലര്‍ക്കും അപരിചിതമാണെന്ന കാര്യം ഇതോടൊപ്പം പറഞ്ഞുവെയ്ക്കാന്‍ മറക്കുന്നില്ല്.
ഭൂമിശാസത്രപരമായി പറയുകയാണെങ്കില്‍, നാലു കുന്നുകളുടെ താഴ്വരയാണ് ചെന്നംകുണ്ട്. പരിശുദ്ധമായ ജലം ഇവിടെ സുലഭമാണ്. വേനലിന്റെ കൊടും ചൂടിലും നേരിയൊരു കുളിര്‍മ ഇവിടെ പുത്തരിയല്ല.
ചരിത്രപരമായ ചില ചോദ്യങ്ങള്‍ക്കാണ് വ്യക്തമായ ഉത്തരങ്ങളില്ലാത്തത്. എങ്ങനെയായിരിക്കും അല്ലെങ്കില്‍ എന്തിനായിരിക്കും കൊടും കാടിനുമദ്ധ്യേ താമസമുറപ്പിച്ചത്? കുടക് ഭാഗത്തുനിന്ന് അറബിക്കടല്‍ വഴിയുളള വ്യാപരത്തിനായി എത്തിപ്പെടാനുളള ഒരു എളുപ്പ മാര്‍ഗ്ഗമാണ് ഈ വഴി. ഒരുപേക്ഷ വ്യാപത്തിനിടയില് ജലസമൃദ്ധമായ ഒരു താഴ്വര കണ്ടപ്പോള്‍ ദൈവങ്ങളയും കൂട്ടുപിടിച്ച് താമസമുറപ്പിച്ചതാവാം. എന്തുതന്നെയായാലും പാരമ്പര്യത്തിന്റെയും ഗ്രാമീണ നന്മയുടെയു ഇത്രയും പരിശുദ്ധമായ സുഗന്ധം ചെന്നംകുണ്ടിലല്ലാതെ മറ്റെവിടെയാണുണ്ടാവുക...
കാടും മലയും പഴമയും ഗ്രാമീണ നന്മയുമൊക്കെ മായാജാലം പോലെ മാഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ചെന്നംകുണ്ട് പാരമ്പര്യ സംസ്കാരത്തിന്റെ നേര്‍ക്കാഴ്ച്ചയാണ്.
വറ്റാതിരിക്കട്ടെ ഈ നന്മയുടെ പച്ചപ്പ്.
ഔദ്യോഗിക ടൂറിസം കേന്ദ്രമല്ല ഇത്. എന്നിരുന്നാലും വീഡിയോ കണ്ട് സ്ഥലം കാണണമെന്ന് ആഗ്രഹം തോന്നുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന വിന്‍ഡോ സീറ്റ് കോണ്ടാക്റ്റ് നമ്പറില്‍ ബന്ധപ്പെടുക
----------------------------------------------
Windowseat Contacts
Email: windowseatvlog@gmail.com
Phone: 8075788368, 7736865266
Follow us on
Facebook: facebook.com/windowseatvlog/
Instagram: instagram.com/windowseatvlog
Twitter: @WindoeSeat11
TikTok: windowseatvlog
Негізгі бет കൊടുംകാടിന് മദ്ധ്യേ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തറവാട് I കാസറഗോഡ് I Traditional home I Kasaragod
Пікірлер: 297