ലേവ്യ 8:1-13 അഹറോന്റെയും പുത്രന്മാരുടെയും അഭിഷേകം.
ഏശ 6:1-8 ഇതാ, ഞാന്‍; എന്നെ അയച്ചാലും.
1 കോറി 1:26-31 ദൈവവിളി.
മത്താ 9:27-38 വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍.
27 യേശു അവിടെനിന്നു കടന്നുപോകുമ്പോള്‍, രണ്ട് അന്ധന്മാര്, ദാവീദിന്‍െറ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്നു കരഞ്ഞപേക്ഷിച്ചുകൊണ്ട് അവനെ അനുഗമിച്ചു.28 അവന് ഭവനത്തിലെത്തിയപ്പോള്‍ ആ അന്ധന്മാര് അവന്‍െറ സമീപം ചെന്നു. യേശു അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്, കര്‍ത്താവേ, എന്ന് അവര്‍ മറുപടി പറഞ്ഞു.29 നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് അവന് അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു.30 അവരുടെ കണ്ണുകള്‍ തുറന്നു. ഇത് ആരും അറിയാനിടയാകരുത് എന്ന് യേശു അവരോടു കര്‍ശനമായി നിര്‍ദേശിച്ചു.31 എന്നാല്‍, അവര്‍ പോയി അവന്‍െറ കീര്‍ത്തി നാടെങ്ങും പരത്തി.32 അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ പിശാചുബാധിതനായ ഒരു ഊമനെ ജനങ്ങള്‍ അവന്‍െറ യടുക്കല്‍ കൊണ്ടുവന്നു.33 അവന് പിശാചിനെ പുറത്താക്കിയപ്പോള്‍ ആ ഊമന് സംസാരിച്ചു. ജനങ്ങള്‍ അദ്ഭുതപ്പെട്ടു പറഞ്ഞു: ഇതുപോലൊരു സംഭവം ഇസ്രായേലില്‍ ഒരിക്കലും കണ്ടിട്ടില്ല.34 എന്നാല്‍, ഫരിസേയര്‍ പറഞ്ഞു: അവന് പിശാചുക്കളുടെ തലവനെക്കൊണ്ടാണ് പിശാചുക്കളെ ബഹിഷ്കരിക്കുന്നത്.35 യേശു അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചും രാജ്യത്തിന്‍െറ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു.36 ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന് അവരുടെമേല്‍ അനുകമ്പതോന്നി. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സ ഹായരുമായിരുന്നു.37 അവന് ശിഷ്യന്മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം.38 അതിനാല്‍, തന്‍െറ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാന്‍ വിളവിന്‍െറ നാഥനോടു പ്രാര്‍ഥിക്കുവിന്‍.
Негізгі бет ശ്ലീഹാക്കാലം | ആറാം ഞായര്‍ | മത്താ
Пікірлер: 4