@soulmates55 @TVMathrubhumi @reporterlive @redfmmalayalam @redfmmalayalam @News18Kerala @24OnLive
പൂനത്തിന്റ തിരിച്ചു വരവ് കാത്തു മധുര ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ മനസിൽ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അവൾ വന്നു. യാത്രയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞറിഞ്ഞതിനുശേഷം ഞങ്ങൾ ഒരു ഓട്ടോറിക്ഷയിൽ കയറി ജനം ഭൂമി അമ്പലം ലക്ഷ്യമാക്കി പോകുമ്പോൾ പൂനത്തിന് പറയാനുള്ളത് കൂടി ചോദിച്ചറിഞ്ഞു. അവളുടെ സ്ഥലത്ത് എത്തിയപ്പോൾ അവൾക്കുണ്ടാകുന്ന ഭാവമാറ്റമറിയാൻ ഞാൻ അവളുടെ കണ്ണുകളിൽ നോക്കിനിന്നു. പഴയതിലും നിന്ന് ഒരുപാട് മാറ്റം വന്നിരിക്കുന്ന തന്റെ നാടിനെ നോക്കികാണുന്ന പൂനത്തിനെ അത്ഭുതത്തോടെ നോക്കി കണ്ടു ഞങ്ങൾ. കൊച്ചുവർത്തമാനം പറഞ്ഞ് ഞങ്ങൾ പൂനത്തിന്റെ വീട്ടിലേക്ക് പോകാനുള്ള ഗേറ്റ് സമീപം എത്തിയെങ്കിലും അവൾക്ക് അവിടെയും പഴയതുപോലെ ഒന്നും തിരിച്ചറിയാൻ പറ്റിയില്ലായിരുന്നു. ഞങ്ങൾ പക്ഷെ ആദ്യം പോയത് ആശ്രമത്തിലെ ആ ദൈവമനുഷ്യനെ കാണാൻ ആയിരുന്നു. മക്കാൻ ജി, അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ചശേഷം പുറത്തിറങ്ങിയതും ആകാശ് (പൂനത്തിന്റെ അനിയൻ) ഡോൾ ബാജ യെയും കൊണ്ട് വരവേൽക്കാൻ കാത്തുനിൽക്കുകയിരുന്നു. അങ്ങനെ അവളെ ഒരു രാജകുമാരിയെ പോലെ വീട്ടിലേക്ക് ആനയിച്ചു. ഹിന്ദി സിനിമയിൽ മാത്രം കണ്ടിട്ടുള്ള ചില രംഗങ്ങൾ ആയിരുന്നു പിന്നീട് അവിടെ അരങ്ങേറിയത്. പൈസ ഉഴിഞ്ഞു, കുറി തോട്ട് കാൽ തൊട്ട് വന്ദിച്ചു, വെള്ളം കുടിപ്പിച്ചു, മധുരം നൽകി അകത്തേക്ക് ക്ഷണിച്ചു. എന്റമ്മോ കിടിലം എക്സ്പീരിയൻസ്. പിന്നീട് അവിടെ പൂനത്തിന്റെ വീട്ടുകാരും ബന്ധുക്കളും എല്ലാരും കൂടിയുള്ള കൂടികാഴ്ചയും അവരുടെ സ്നേഹസൽക്കാരവും എല്ലാം കൂടി കേമം. പൂനത്തിനെ പെട്ടെന്ന് അവിടെ ഉപേക്ഷിച്ചുപോകാൻ ഞങ്ങൾക്ക് മടിയായിരുന്നു. അതുകൊണ്ട് തന്നെ ഒരു ദിവസം ഇവിടെ തങ്ങാമെന്ന് ഞങ്ങൾ തീരുമാനിച്ചു. മറ്റുള്ളവരുടെ സന്തോഷത്തിന് കാരണക്കാറാവുമ്പോൾ കിട്ടുന്ന ഒരു ആനന്ദം അത് മറ്റെന്തിനെക്കാളും വിലമതിപ്പുള്ളതാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. പൂനത്തിനെയും അവളുടെ ലൈഫ് സ്റ്റോറി യെയും സ്വീകരിച്ച നല്ലവരായ കേരളത്തിലെ ജനങ്ങൾക്ക് ഞങ്ങളുടെ സ്നേഹം
Негізгі бет മലയാളികൾ ഒന്നടങ്കം കാണുവാൻ കാത്തിരുന്ന പൂനം വീട്ടിലേക്കു എത്തുന്ന ആ രംഗം ...🙏🏿🙏🏿🔥🔥🥰🥰
Пікірлер: 263