പൂവമ്പഴം / കാരൂർ / Poovambazham / Karoor/ #Poovambazham #Karoor .ഞങ്ങളുടെ വീടിന്റെ തൊട്ടു കിഴക്കേത് ഒരു വലിയ ജന്മിയുടെ മനയാണ്. ഞങ്ങള്‍ അവരെ ആശ്രയിച്ചും സേവിച്ചുമാണ് കഴിയുന്നത്. ഞങ്ങള്‍ പരസ്പരം ഉപകാരികളാണെന്നു പറഞ്ഞാല്‍ ഒരുതരത്തില്‍ ശരിയായിരിക്കും. അവര്‍ യജമാനന്മാരും ഞങ്ങള്‍ ഭൃത്യരും. മനയ്ക്കല്‍ എന്തെങ്കിലും വിശേഷമുണ്ടായാല്‍ - പുറന്നാള്, ഉണ്ണിയൂണ്, വേളി, പിണ്ഡം എന്തെങ്കിലും - അന്നു ഞങ്ങളുടെ വീട്ടില്‍ തീ കത്തിച്ചിട്ടാവശ്യമില്ല. തിരുവാതിരയായാല്‍ മറ്റെവിടെ കൈകൊട്ടി ക്കളിയുണ്ടായാലും എന്റെ വീട്ടിലെ സ്ത്രീകള്‍ മനയ്ക്കലെ പോകൂ. ഞങ്ങള്‍ കുട്ടികള്‍ മാമ്പഴ മുള്ള കാലത്ത് മനയ്ക്കലെ മാഞ്ചുവട്ടില്‍ മാടവെച്ചുകളിക്കുകയും മാമ്പഴം പെറുക്കുകയും ചെയ്യും. അവിടുത്തെ മുറ്റത്തുള്ള മരത്തിലാണ് ഞങ്ങള്‍ ഓണക്കാലത്ത് ഊഞ്ഞാലിടാറുള്ളത്. അങ്ങനെ പറയേണ്ട, ആ മന ഞങ്ങള്‍ക്ക് വീട്ടിലും ഉപരിയായിരുന്നു.
Негізгі бет പൂവമ്പഴം / കാരൂർ / Poovambazham / Karoor/
Пікірлер: 19