പന്ത്രണ്ടാം വയസിൽ പാത്രക്കച്ചവടം ചെയ്തിരുന്ന പിതാവിനെ സഹായിച്ചാണ് വർഗീസ് ബിസിനസിലേക്കിറങ്ങുന്നത്. പിന്നീട് ആക്രി സാധനങ്ങളുമായി ബന്ധപ്പെട്ട കച്ചവടം തുടങ്ങി. അതിനുശേഷം വെള്ളി ആഭരണങ്ങളുടെ കച്ചവടം ആരംഭിച്ചു. കുറച്ചുനാളുകൾക്കുള്ളിൽ തന്നെ ഹോൾസെയിൽ ഡീലറായി. അതോടൊപ്പം സഹോദരന്മാരുമായി ഇവന്റ് മാനേജ്മെന്റ് ആരംഭിച്ചു. വിവാഹത്തിന് ശേഷം ജൂവലറി ആരംഭിക്കാൻ പദ്ധതിയിട്ടു. ഉദ്ഘാടനത്തിനായി പലരെയും ക്ഷണിച്ചു. എന്നാൽ, ലോൺ നൽകാമെന്ന് പറഞ്ഞ ബാങ്ക് അവസാന നിമിഷം കൈവെടിഞ്ഞു. ഈ സാഹചര്യത്തിൽ തളർന്നുപോകാതെ ഭാര്യയുടെ സ്വർണ്ണവും സുഹൃത്തിന്റെ ഭാര്യയുടെ സ്വർണ്ണവും വാങ്ങി ജൂവലറി ആരംഭിച്ചു. പിന്നീട് ചിട്ടി കമ്പനി തുടങ്ങി. അതോടൊപ്പം ഫിനാൻസിങ് സ്ഥാപനവും ആരംഭിച്ചു. അടുത്തിടെ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയും തുടങ്ങിയിട്ടുണ്ട്. ഇന്ന് നാനൂറോളം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം നൂറുകോടി രൂപയുടെ ബിസിനസും ചെയ്യുന്നു. വർഗീസ്, കവിത എന്നീ സംരംഭകരുടെയും കവിത ഗ്രൂപ്പിന്റെയും സ്പാർക്കുള്ള കഥ..
Spark - Coffee with Shamim Rafeek
K O Varghese, Kavitha Varghese
Kavitha Group
9747351013
9947313335
Негізгі бет പന്ത്രണ്ടാം വയസിൽ പാത്രക്കച്ചവടം; ഇന്ന് നൂറുകോടി വിറ്റുവരവുള്ള സംരംഭകൻ | SPARK STORIES
Пікірлер: 74