ഒരു നാടിനെ മുഴുവൻ ആശങ്കയുടെ മുൾമുനയിൽ നിറുത്തികൊണ്ട് ഇടഞ്ഞോടി പരാക്രമം കാട്ടുന്ന കൊലകൊമ്പൻ...!
അവിടെ മറ്റു വഴികളൊന്നും കാണാതെ ... ഇടഞ്ഞ കൊമ്പനെ വെടിവച്ചു കൊല്ലാൻ ഉത്തരവിടുന്ന ജില്ലാകളക്ടർ.
പക്ഷേ ... തോട്ടിയും വടിയും വലിയ കോലും അങ്ങനെ യാതൊന്നുമില്ലാതെ ... കൈയ്യിൽ കിട്ടിയ മൂന്നോ നാലോ കല്ലുകളും പെറുക്കി കൊലവിളിച്ചു നിൽക്കുന്ന കൊമ്പന്റെ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് ഇറങ്ങിച്ചെല്ലുന്ന രണ്ട് പാപ്പാൻമാർ ...
തെച്ചൂട്ടിയും കൊടിയത്തും ..!
ആവേശം അലയടിക്കുന്ന ഒരു കാലഘട്ടത്തിന്റെ ഓർമ്മകളിലൂടെ ...
ആനമലയാളത്തിന്റെ സ്വന്തം ആവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് ...!
Негізгі бет പയറ്റിത്തെളിഞ്ഞ പാപ്പാന് നാല് കല്ല് തന്നെ ധാരാളം...!
Пікірлер: 143