നാടകം: ഈ ദുനയാവില്‍ ഞാന്‍ ഒറ്റക്കാണ് (1962)
സംഗീതം: എം. എസ് ബാബുരാജ്
പാടിയത്: ടി.കെ പുഷ്പവല്ലി, കോഴിക്കോട് അബ്ദുള്‍ ഖാദര്‍ നിലമ്പൂരിന്റെ സാംസ്കാരിക ചരിത്രം എടുത്തു പരിശോധിച്ചാൽ അതിൽ നിർണ്ണായകമായ സ്ഥാനത്താണ് കെജി ഉണ്ണീൻ എന്ന കവിയുടേത്.ഇന്ന് ഞാൻ പരിജയപ്പെത്തുന്നത് അദ്ദേഹത്തെയാണ്.
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ കെ പി എ സി , കലാനിലയം, നിലമ്പൂർ യുവജന കാലസമിതി, എന്നീ പേരുകൾ സ്വർണ്ണ നൂലുകളാൽ തുന്നി ചേർക്കപ്പെട്ടവയാണ് . ചന്തക്കുന്നു യൂസുഫ് കാക്കയുടെ തുണിക്കടയുടെ മുകളിലെ റൂമിൽ ചന്തക്കുന്നു യുവജന കാലസമിതി പ്രവർത്തനം തുടങ്ങിയപ്പോൾ ഡോക്ടർ ഉസ്മാൻ പ്രസിഡന്റും കെജി ഉണ്ണീൻ സെക്രട്ടറിയുമായിരുന്നു. 1952 ൽ നിലമ്പൂർ യുവജന സമിതി എന്ന പേര് സ്വീകരിക്കുകയും ഖജാഞ്ചിയായി കുഞ്ഞികുട്ടൻ തമ്പാനെയും തെരഞ്ഞെടുത്തു അതൊരു കാലഘട്ടത്തിന്റെ തുടക്കമായിരുന്നു . ഏറനാടിന്റെ സാംസ്കാരിക മുന്നേറ്റത്തിന്റെ തുടക്കം. ഈ ദുനിയാവിൽ ഞാൻ ഒറ്റക്കാണ് എന്ന നാടകത്തിനു വേണ്ടി എം എസ് ബാബുരാജ് ഈണം പകരുന്നു കെ ജി ഉണ്ണീൻ രചിച്ച കോഴിക്കോട് അബ്ദുൽ ഖാദറും ടി കെ പുഷ്പാഞ്ചലിയും ചേർന്നാലപിച്ച പൂച്ചെടി പൂവിന്റെ എന്ന ഗാനം മറക്കാൻ മലയാളിക്കാകുമോ. ഈ ദുനിയാവിൽ ഞാൻ ഒറ്റക്കാണ് എന്ന നാടകം നിലമ്പൂർ യുവജന കാലസമിതിക്ക് വേണ്ടി ഡോക്ടർ ഉസ്മാനാണ് സംവിധാനം ചെയ്തത്
ഒരു തയ്യൽ ജോലിക്കാരനായ അദ്ദേഹം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വങ്ങളെയും ആരാജകത്വത്തെയും എതിർക്കുകയും തന്റേതായ രീതിയിൽ തനി ഏറനാടൻ ശൈലിയിൽ സാധാരണക്കാർക്ക് മനസ്സിലാക്കുന്ന വിധത്തിൽ അദ്ദേഹം ഗാനങ്ങൾ രചിച്ചു.
അദ്ദേഹത്തിന്റെ രചനകൾ അധികം സൂക്ഷിക്കപ്പെട്ടിട്ടില്ല എന്നുള്ളത് നമുക്ക് തീര നഷ്ടമാണ് സമ്മാനിക്കുന്നത്. അക്കാലത്ത് അങ്ങിനെയൊരു സംവിധാനം ഇല്ലാഞ്ഞതിനാലകം. ഇപ്പോൾ പ്രായമായവരുടെ ചുണ്ടുകളിൽ നിന്നു വരുന്ന പാട്ടിന്റെ വരികൾ മാത്രമാണ് ഒരു ശേഷിപ്പായി അവശേഷിക്കുന്നത്. അവ തന്നെ പൂർണ്ണ രൂപത്തിലോ മുഴുവൻ ആശയങ്ങളും ഉൾക്കൊള്ളുന്ന രീതിയിലോ അല്ല.
രാഷ്ട്രീയ കാലാവസ്ഥയുടെ ചലനങ്ങൾ അതിസൂക്ഷ്മം നിരീക്ഷിക്കുകയും ഇന്ത്യയും റഷ്യയും പഞ്ചവത്സര പദ്ധതിയിൽ ഒപ്പുവെച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പാടി
"നോക്കൂ വടക്കേ മുറ്റത്ത
Негізгі бет Poochedi Poovinte Mottu Super Hit Song-K. G. Unneen Nilambur
Пікірлер: 42