പ്രസവ ശേഷം വേത് കുളിക്കുന്നത് എങ്ങിനെ?/Traditional Ayurveda Bath After Delivery/Saji'sHomecafe
Hai Friends...തലമുറകളായി എൻ്റെ പൂർവികർ നിന്നും എനിക്ക് പകർന്നു കിട്ടിയ കുറച്ചു അറിവുകൾ,പ്രസവ രക്ഷാ കാര്യങ്ങൾ,എനിക്ക് എൻ്റെ ഉമ്മ പ്രസവശേഷം ചെയ്ത അതേ കാര്യങ്ങളും ഞാൻ എൻ്റെ മകളിലും, മരുമകളിലും ചെയ്തു 100%വിജയിച്ചതുമായ അനുഭവ സമ്പത്ത് ആണ് ഞാൻ ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
പ്രസവ ശേഷം അമ്മമാർക്ക് കുളിക്കാനുള്ള വേത്വെള്ളം എങ്ങിനെയാണ് തയ്യാറാക്കേണ്ടത്, ഏതു കുഴമ്പ്,എങ്ങിനെയാണ് ശരീരത്തിൽ തേച്ചു കുളിക്കേണ്ടത്,പ്രസവക്കാരെയും,സിസേറിയൻ കഴിഞ്ഞവരെയും എങ്ങിനെയാണ് വേത് കുളിപ്പിക്കേണ്ടത്,കുളി കഴിഞ്ഞതിനു ശേഷമുള്ള ഒരുപിടി കാര്യങ്ങള് ആണ് വളരെ വിശദമായി ഈ വീഡിയോയിലൂടെ ഞാൻ പറയുന്നത്.
പ്രസവ ശേഷമുള്ള ആദ്യ ആഴ്ചകളിൽ വളരെ സൂക്ഷ്തയോടെ സ്ത്രീയുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വിശ്രമം,ഭക്ഷണം,പ്രസവശേഷം നമ്മുടെ ശരീരം പഴയതുപോലെ ആകാനും മുലപ്പാലിൻ്റെ അളവും ഗുണവും ഉറപ്പ് വരുത്താനും സഹായിക്കുന്ന പ്രസവ രക്ഷാ മരുന്നുകൾ എന്നിവയോടൊപ്പം തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് പ്രസവ ശേഷമുള്ള വേത്കുളി.
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത പക്ഷം ഒരു ഡോക്ടറുടെ നിർദേശാനുസരണം,സുഖ പ്രസവം ആണെങ്കിൽ ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തി അഞ്ചാം ദിവസം മുതലും,സിസേറിയൻ ആണെങ്കിൽ 2 ആഴ്ചക്ക് ശേഷവും(മുറിവ് ഉണങ്ങി കഴിഞ്ഞു) വേത് കുളി ആരംഭിക്കുന്നതാണ്.
7,9,11,14ഇങ്ങനെയാണ് വേതുകുളിയുടെ കണക്ക്.ദേശ,ഭാഷാ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരാം.
ശരീരം മുഴുവൻ കുഴമ്പ് പുരട്ടി (സിസേറിയൻ മുറിവ് ഭാഗം നന്നായി കെട്ടി വെച്ച് അവിടം ഒഴിവാക്കി വേതുവെള്ളം സഹിക്കാവുന്ന ചൂടിൽ ഒഴിച്ച് കുളിക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദം ആണ് എങ്കിൽ Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ. ഒപ്പം തന്നെ തൊട്ടടുത്ത് കാണുന്ന ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.All എന്ന ഓപ്ഷൻ കൂടി അമർത്തുക എങ്കിൽ മാത്രമേ ഞാൻ ഇടുന്ന വീഡിയോകളുടെ നോട്ടിഫിക്കേഷൻ നിങ്ങൾക്ക് കിട്ടുകയുള്ളൂ.
#postdeliverycare
#vethukuli
#prasavakkuli
#afterdeliverycare
#afterdeliverybath
#mothercare
#ayurvedabath
#traditionalkerala
#vethukulimalayalam
#prasavashushrusha
#Saji'sHomecafe
#malayalamyoutuber
സിസേറിയൻ ചെയ്തവർ വേതുകുളിക്കുന്നതിന് മുൻപുള്ള മുന്നൊരുക്കങ്ങൾ👇
:- • സിസേറിയൻ കഴിഞ്ഞവർ ഈ കാ...
Thanks for Watching 🙏♥️
Негізгі бет പ്രസവശേഷം വേത് കുളിക്കുന്നത് എങ്ങിനെ?/Traditional Ayurveda Bath After Delivery/Saji'sHomecafe/
Пікірлер: 508