#reallifestories #mindbodytonicwithdrsita #mbt
Please bump the video quality to at least 720
പ്രസവം കഴിഞ്ഞുള്ള ആദ്യത്തെ കുറച്ചു ആഴ്ചകള്‍ പല സ്ത്രീകള്‍ക്കും ബുദ്ധിമുട്ടുകള്‍ നിറഞ്ഞത് ആകും. പ്രത്യേകിച്ചും ആദ്യത്തെ പ്രാവശ്യം അമ്മ ആകുമ്പോള്‍.ആ സമയത്ത് ഒരു പാട് വൈകാരിക അസ്വസ്ഥതകളും പലരും നേരിടും. ഇത് വളരെ സാധാരണം ആണ് , നോര്‍മല്‍ ആണ് . ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് പോലും ഇങ്ങനെ ഉള്ള അനുഭവങ്ങള്‍ നേരിടേണ്ടി വരാറുണ്ട് എന്ന് നിങ്ങളെ സമാ ശ്വസിപ്പിക്കുക എന്നതാണ് ഈ കഥയിലൂടെ , എന്റെ സ്വന്തം അനുഭവത്തിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത് . ഒപ്പം കുറച്ചു പ്രധാനപെട്ട സന്ദേശങ്ങളും നല്കാന് ഉണ്ട് എനിക്ക് .കുറച്ചു പേര്‍ക്കെങ്കിലും ഉപകരപ്രദമാകുമെങ്കില് ആകട്ടെ എന്ന് കരുതിയാണ് എന്റെ ഉള്ളിന്റെ ഉള്ളില്‍ ഞാന്‍ അനുഭവിച്ച, എനിക്ക് തോന്നിയ ഓരോ ചെറിയ വികാരങ്ങള്‍ പോലും ഞാന്‍ ഒരു തുറന്ന പുസ്തകം പോലെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് . താല്പര്യം ഉള്ളവര്‍ ദയവായി കാണുക. മറ്റുള്ളവരുമായി പങ്കു വയ്ക്കുക .
Негізгі бет പ്രസവശേഷമുള്ള ആഴ്ചകളിലെ വൈകാരിക അവസ്ഥ |എന്റെ സ്വന്തം അനുഭവങ്ങള്‍ | വളരെ പ്രധാനപെട്ട ചില സന്ദേശങ്ങള്‍
Пікірлер: 193