സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം സഹിക്കേണ്ടി വന്നിട്ടില്ലാത്ത സാധാരണക്കാരായ ഒരു മലയാളി പോലും ഉണ്ടാകില്ല.
@bashirtaj
4 жыл бұрын
പതിനെട്ട് വർഷം ഞാൻ ഒരു ക്ലാസ് ഒന്ന് കേന്ദ്ര സര്ക്കാര് ഉദ്യോഗസ്ഥനായിരുന്നു. മടുത്തിട്ട് പതിനാല് വർഷം സർവീസ് ബാക്കിവെച്ച് വി. ആർ. എസ് എടുത്ത് സ്ഥലം കാലിയാക്കി. എന്തൊരാ ആശ്വാസമായിരുന്നെന്നോ ഈ കൂറ സംവിധാനത്തിൽ നിന്നുംപുറത്തിറങ്ങിയപ്പോൾ!! എന്ത് മഹത്തായ സേവനമാണ് ഭൂരിപക്ഷം സര്ക്കാര് ഉദ്യോഗസ്ഥരും ജനങ്ങൾക്ക് നൽകുന്നത്? സര്ക്കാര് ജോലിയിൽ നിർബന്ധമായും എട്ട് മണിക്കൂർ ജോലി നടപ്പിലാക്കണം. ഈ സർ വിളി പൂർണ്ണമായും ഒഴിവാക്കണം. ജോലികിട്ടിയിട്ടു ലീവെടുത്ത് സുഖിക്കാൻ നിൽക്കുന്നവരെ നിലക്ക് നിർത്തണം. സാധാരണക്കാരന്റെ പണം കൊണ്ടാണ് അവൻ അന്നം കഴിക്കുന്നതെന്നും കുടുംബം നടത്തുന്നതെന്നും ആരെങ്കിലും നന്നായി പറഞ്ഞു മനസ്സിലാക്കിക്കൊടു ക്കണം. തന്റെ മുന്നിൽ ഒരാവശ്യവുമയി വരുന്ന ഓരോരുത്തരുടെയും പ്രശ്നങ്ങൾ അവന്റെ കൂടി പ്രശ്നമാവണം. സേവനം എന്നതിന്റെ അർത്ഥം എന്താണെന്ന് പൂർണ്ണമായും അറിയണം. അല്ലാതെ ഇപ്പോഴത്തെ വിഴുങ്ങൽ അല്ല എന്നറിയണം. എല്ലാം പണത്തിനു വേണ്ടിയാവുമ്പോൾ മൂല്യങ്ങൾ നഷ്ടപ്പെടും. രാജ്യസ്നേഹം വാക്കുകളില്ല പ്രവർത്തിയിലാണെന്ന് തെളിയിക്കണം. അതിനുള്ള സാമൂഹ്യബോധവും വേണം. സ്ഥിരം സര്ക്കാര് ജോലിക്ക് പകരം കോൺട്രാക്ട് വ്യവസ്ഥയിൽ "ജോലിക്ക് കൂലി" നടപ്പിലാക്കിയാൽ ചിലപ്പോൾ ഈ രംഗം നന്നാവും.
@agijohn7938
4 жыл бұрын
# വൈറസ് 6 സർക്കാർ ഉദ്യോഗസ്ഥരെ മോശക്കാരാക്കാനും താറടിക്കാനും മനപ്പൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു . പറയൂ നിങ്ങളിൽ എത്ര പേർ മോശക്കാരല്ലാത്തവരായി ഉണ്ട് ?. അഹങ്കാരം , ധാർഷ്ട്ര്യം , പുച്ഛം , പരിഹാസം , പണത്തോട് ആർത്തി , ദയാരാഹിത്യം , അഴിമതി , കുടിലബുദ്ധി , ക്രിമിനൽ മനസ്സ് , കാമം , ഭയം . പറയൂ നിങ്ങളിൽ എവിടെയാണ് നന്മയുടെ ചെറുതരികളെങ്കിലും സൂക്ഷിച്ചു വച്ചിരിക്കുന്നത് ? വില്ലേജ് ഓഫീസുമുതൽ സെക്രട്ടേറിയറ്റ് വരെ അഴിമതിയുടെയും അഹന്തയുടെയും കൂടാരങ്ങളാക്കിയവർ . നിങ്ങളുടെ അഹന്തയുടെ മേശക്കുമുമ്പിൽ വന്ന് വിനയാന്വിതനായി വിറയാർന്ന ശബ്ദത്താൽ വളരെ പതിയെ തന്റെ ആവശ്യം പറഞ്ഞ ഒരാളോടെങ്കിലും സർവ്വീസ് (?) കാലത്തിന്റെ ഏതെങ്കിലുമൊരു നാളിലെങ്കിലും താങ്കൾ മര്യാദ വിടാതെ ഒരു വാക്കെങ്കിലും പറഞ്ഞിട്ടുണ്ടോ ? അയാളെ പരിഹാസ വാക്കുകൾ കൊണ്ട് കുത്തിനോവിക്കാതെ മടങ്ങാൻ അനുവദിച്ചിട്ടുണ്ടോ ? ബസ്സുകൂലിക്ക് കാശില്ലാതെ പൊരിവെയിലിൽ തേഞ്ഞു തീർന്ന റബ്ബർ ചെരിപ്പിട്ട് കാതങ്ങൾ നടന്നു തളർന്ന വിയർപ്പു വറ്റിയ വിധവയെ അടുത്ത ആഴ്ച വരു എന്ന സ്ഥിരം പല്ലവി നിർദ്ദയമായി ചൊല്ലി നീ എത്ര ആഴ്ചകൾ വെയിലിൽ പൊള്ളിച്ചു . മലബന്ധത്താൽ വീർപ്പുമുട്ടുന്നവന്റെ മുഖഭാവം അണിയാതെ ഏതെങ്കിലും ഒരു സാധു കർഷകനു നേർക്ക് നീ നോക്കിയിട്ടുണ്ടോ ? അയാൾ കൈയ്യിൽ ചുരുട്ടി പിടിച്ചു കൊണ്ടുവന്ന മുഷിഞ്ഞു നാറിയ ചില്ലറനോട്ടുകൾ വാങ്ങാതെ കൃഷിനാശത്തിന് സർക്കാർ നൽകിയ നഷ്ടപരിഹാരത്തുകയുടെ ചെക്ക് നീ നൽകിയിട്ടുണ്ടോ ? മകളെ പ്ലസ്ടുവിന് ചേർക്കാൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റു ചെയ്യുന്നതിന് വന്ന അച്ഛനോട് നൂറുരൂപ വാങ്ങിയിട്ട് എത്ര മണിക്കൂറുകൾ നീ നിന്റെ അധികാരത്തിന്റെ മലീസമായ വരാന്തയിൽ കാത്തു നിർത്തി ? ആശുപത്രിക്കിടക്കയിൽ അപ്പൻഡിസൈറ്റസിന്റെ തീ കോരിയിടുന്ന വേദനയിൽ പുളയുന്ന റിക്ഷ ഡ്രൈവറുടെ മെലിഞ്ഞെല്ലുന്തിയ ഭാര്യ അടുത്ത വീടുകളിൽ എച്ചിൽ പാത്രം കഴുകി കൊണ്ടു വന്ന നാറിയ നോട്ടുകൾ ഗ്ലൗസിട്ട കൈ കൊണ്ട് എണ്ണി നോക്കി , നീ ചെയ്ത സർജറി വിജയിക്കാതെ മരിച്ചവന്റെ കിഡ്നിയും ചങ്കും കരളും കണ്ണും നീ ചൂഴ്ന്നെടുത്ത് വിറ്റില്ലേ ? എതിർ ടീമിനോട് കാശുവാങ്ങി മനപ്പൂർവ്വം തോറ്റു കൊടുക്കുന്ന ക്രിക്കറ്റ് ടീമിനെ പോലെ മനപ്പൂർവ്വം പരാജയപ്പെട്ട എത്ര സർജ്ജറികൾ ? പഠിക്കാൻ മോശമായ കുട്ടിയെ ചൂരൽ വടിക്ക് അടിച്ച് നീ തീർത്ത കലി , ഒൻപത് എ യിലെ സുഷമ ടീച്ചർ പോടാ പട്ടീ എന്ന് രാവിലെ നിന്നോട് പറഞ്ഞ പുലയാട്ടിനുള്ളതായിരുന്നില്ലേ ? ദരിദ്രനായ അച്ഛന്റെ ദരിദ്രനായ മകനെ ബഞ്ചിൽ കയറ്റിനിർത്തി അവനു നേർക്ക് നീ എറിഞ്ഞ പുച്ഛ വാക്കുകൾ ? വഴിയോരത്ത് കാത്തു നിന്നു മടുത്ത പാവങ്ങളുടെ മുന്നിലൂടെ നീ ഡബിൾ ബെല്ലടിച്ച് നിർത്താതെ പോയ കെഎസ്ആർടിസി ബസിൽ നഗരത്തിലെത്തി പി എസ് സി പരീക്ഷയെഴുതാൻ കഴിയാതെ പോയ തൊഴിൽരഹിതന്റെ നിരാശയുടെ നെടുവീർപ്പുകൾ നിന്റെ ഉള്ള് പൊള്ളിച്ചിരുന്നോ ? കരാറുകാരനും , പാറമട മുതലാളിക്കും , മദ്യക്കച്ചവടക്കാരനും വേണ്ടി നീ ചെയ്തു കൊടുത്ത വഴിവിട്ട തോന്നിവാസങ്ങൾ ഏതു ഡയറി താളുകളിലാണ് കുറിച്ചു വച്ചത് ? നാടിനെ വിറ്റ പണം കൊണ്ട് നീ കെട്ടിയുണ്ടാക്കിയ കൊട്ടാര വീട്ടിൽ നിന്റെ പൊങ്ങച്ചക്കാരി ഭാര്യയും പോമറേനിയൻ നായയും ഉച്ചമയക്കത്തിലാണ് . നിന്റെ പരിഷ്ക്കാരികളായ മക്കൾ ജെന്നിഫർ ലോപ്പസിന്റെയും ആലൻവാൾക്കറിന്റെയും റാപ്പ് സംഗീതം കേട്ട് തളർന്നുറങ്ങുന്നു . ഇവറ്റകൾ മയക്കം വിട്ടുണരുമ്പോൾ ശാപ്പിടാനുള്ള വകകൾ ഉണ്ടാക്കേണ്ട കർഷകൻ റേഷൻ കാർഡിനു വേണ്ടി നിന്റെ വാതിലിനു മുൻപിൽ യാചിച്ചു നിൽക്കുന്നു . നീ മോശക്കാരനാണ് . മോശക്കാരൻ മാത്രം . ഓട്ടോറിക്ഷ ഓടിച്ചും , പച്ചക്കറിക്കട നടത്തിയും , പാടത്തു പണിതും , റബ്ബർ വെട്ടിയും , കുട നന്നാക്കിയും , ചെരിപ്പു കുത്തിയും , പരിപ്പുവട ഉണ്ടാക്കി വിറ്റും , ബീഡിതെറുത്തും , കള്ളവാറ്റ് നടത്തിയും , കഞ്ചാവു വിറ്റും , എച്ചിൽ പാത്രം കഴുകിയും ജീവിതം മുമ്പോട്ടു കൊണ്ടു പോകാനായി സാധാരണക്കാരൻ ഉഴവുകാളകളെപ്പോലെ രാപകൽ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണത്തിൽ നിന്നു കിട്ടുന്ന നികുതി കൊണ്ട് നിന്നെയൊക്കെ തീറ്റിപ്പോറ്റുകയാണ് . പരാന്നഭോജികൾ . ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന നേതാവുമായുള്ള ബന്ധം കൊണ്ട് ജില്ലാ ജഡ്ജിയായ വക്കീലു പറയുന്നു പഠിച്ച് മിടുക്കനായതുകൊണ്ടാണ് സർക്കാര് വിളിച്ച് ജഡ്ജി ആക്കിയതെന്ന് . പി എസ് സി പരീക്ഷ എഴുതുന്ന ലക്ഷങ്ങളെ വഞ്ചിക്കുന്നവരുടേതു കൂടിയാണ് പരസ്സ്യത്തിലെ ദൈവത്തിന്റെ സ്വന്തം നാട് . Aji Krishnan
@tomperumpally6750
4 жыл бұрын
@@agijohn7938 നമിക്കുന്നു സുഹൃത്തേ, പറയാതെ മനസ്സിൽ ' ദുർഗന്ധം വമിച്ചു' കിടന്ന ഒത്തിരി ചീഞ്ഞ മാംസക്കഷ്ണങ്ങൾ, മാസ്ക്കും കൈയുറയും ധരിച്ച് ലാഘവത്തോടെ വലിച്ചു പുറത്തിട്ടതിന്.. ആ നാറ്റം അറിയട്ടെ, പലരും..
*ഹലോ സാർ, പൊതുജനത്തിന്റെ കയ്യിൽ നിന്നും ഈടാക്കുന്ന നികുതി വരുമാനമാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളമായി നൽകുന്നത് , അപ്പോൾ യഥാർത്ഥത്തിൽ സർക്കാർ ഉദ്യോഗസ്ഥർ പൊതുജനത്തിന്റെ* *സേവകരാണ്, അപ്പോൾ പൊതുജനങ്ങൾ ഓരോരോ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ,* *അവിടെ ചെല്ലുന്ന ഓരോ പൗരനെയും അവിടെ ഉള്ള ഉദ്യോഗസ്ഥർ "സാർ" എന്ന് സംബോധന ചെയ്തു വിളിക്കുക,* *എന്നിട്ട് പൗരന്മാരെ ബഹുമാനപൂർവ്വം ക്ഷണിച്ച് ഓഫീസിന്റെ അകത്തു കയറ്റി ഇരുത്തുക, പൗരന്മാർക്കുള്ള* *ഇരിപ്പിടങ്ങൾ സർക്കാർ ഓഫീസുകളിൽ സജ്ജമാക്കിയിരിക്കണം, ക്ഷണിച്ച് ഇരുത്തിയതിനു ശേഷം* *പൊതുജനത്തിൽ ഉള്ള പൗരനോട് സർക്കാർ ഉദ്യോഗസ്ഥൻ ചോദിക്കണം, സാർ ഞാൻ എന്ത് സഹായമാണ് താങ്കൾക്ക് ചെയ്ത്* *തരേണ്ടത് എന്ന്, ഇത്രയും പറഞ്ഞതിന് കാരണം സർക്കാർ ഉദ്യോഗസ്ഥൻ പൊതുജനത്തിന്റെ* *സെർവെൻറ് ആണ്, പൊതുജനത്തിന്റെ സേവകർ ആണ്, പൊതുജനത്തിന്റെ പൈസയാണ്* *സർക്കാർ ഉദ്യോഗസ്ഥർ ശമ്പളമായി വാങ്ങുന്നത് ,അപ്പോൾ പൊതുജനത്തിലുള്ള എല്ലാ പൗരൻമാരേയും സാർ എന്ന് വിളിച്ച് വേണ്ട കാര്യങ്ങൾ എത്രയും* *വേഗത്തിൽ ചെയ്തു കൊടുക്കേണ്ടത് ഒരു സർവ്വന്റിന്റെ കടമയാണ്. ഇവിടെ പക്ഷേ നേരെ തിരിച്ചാണ് നടക്കുന്നത്, പൊതുജനം എന്തെങ്കിലും ആവശ്യവുമായി* *സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ, സാർ എന്ന് ഉദ്യോഗസ്ഥനെ വിളിച്ച് അപേക്ഷിക്കണം, പൊതുജനത്തിന് സർക്കാർ ഓഫീസുകളിൽ* *ഇരിപ്പിടങ്ങൾ കിട്ടാറില്ല, എന്നിട്ട് ഒരു ദിവസം കൊണ്ട് ചെയ്തു കൊടുക്കാവുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കാതെ* *പൊതുജനത്തിനെ ഇട്ട് കൂടുതൽ ദിവസങ്ങളും മാസങ്ങളും നടത്തിക്കുന്നു, എന്നിട്ട് കാര്യങ്ങൾ സാധിച്ചു കിട്ടണമെങ്കിൽ കൂടുതൽ* *സർക്കാർ ഉദ്യോഗസ്ഥർക്കും കൈക്കൂലി കൊടുക്കണം എങ്കിൽ മാത്രമേ കാര്യങ്ങൾ സാധിച്ചു കിട്ടൂ എന്നുള്ള ഒരു അവസ്ഥയാണ്* *ഇപ്പോൾ നിലവിലുള്ളത്, അപ്പോൾ പൊതുജനം രണ്ടു പ്രാവശ്യമാണ് ഈ സർക്കാർ ഉദ്യോഗസ്ഥർക്ക്, ക്യാഷ് കൊടുക്കുന്നത്, അതായത് ശമ്പളം കൊടുക്കുന്നത് പൊതുജനം* *ആണല്ലോ കൂടാതെ കിമ്പളവും കൂടി കൊടുക്കേണ്ടി വരുന്നു അപ്പോൾ രണ്ടുപ്രാവശ്യം പൊതുജനം പണം കൊടുക്കേണ്ടി വരുന്നു.* *യഥാർത്ഥത്തിൽ മറ്റു രാജ്യങ്ങളിലൊക്കെ ശമ്പളം കൊടുക്കുന്ന പൊതുജനം ആണ് യജമാനൻ, ഉദ്യോഗസ്ഥർ ആ പൊതുജനത്തിന്റെ സെർവെന്റും ആയി പ്രവർത്തിക്കുന്നു,* *ഇങ്ങനെ സർക്കാർ ഉദ്യോഗസ്ഥർ പൊതുജനത്തിനെ "സാർ" എന്ന് വിളിച്ച് സെർവെൻറ് ആണെന്ന* *തോന്നലോടു കൂടി കാര്യങ്ങൾ ചെയ്തു കൊടുക്കണം എന്ന അവസ്ഥ ഉണ്ടായാൽ തന്നെ പകുതിയിൽ കൂടുതൽ ഉദ്യോഗസ്ഥർ ജോലിക്ക് വരാതെയാവും, കാരണം* *പൊതുജനത്തിനെ "സാർ" എന്ന് വിളിക്കുന്ന കാര്യം ഉദ്യോഗസ്ഥർ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല.*
@jacthanni
4 жыл бұрын
പ്രസക്തമായ വിഷയം. നല്ല അപഗ്രഥനം. അഭിനന്ദനങ്ങൾ ഇരുവർക്കും.
@hussinkc1681
4 жыл бұрын
വളരെ സത്യം ഈ ഉദ്യോഗസ്ഥ വരുതിക്ക് കൊണ്ടുവരാൻ വല്ല വഴിയും ഉെണ്ടാ ഗ വ.. ഓഫീസിൽ ഒരു പരാതി ബുക്ക് പരിഹരിക്കന്ന രീതിയിൽ വളരെ നന്ദി
@bijeeshsebastianstory8526
4 жыл бұрын
ഇപ്പോൾ ഷാൾ ഉപ്പോയോഗിക്കുന്ന പെണ്കുട്ടികളെ കാണാൻ ഇല്ല, രേവധിയെ ഇങ്ങിനെ കാണുന്നതിൾ സന്തോഷം
@afthaabb
4 жыл бұрын
bijeesh sebastian story nangalum unde
@INTERNETDREAMS
4 жыл бұрын
Very True
@sreelakshmims7359
4 жыл бұрын
Kashttam......
@lana9714
4 жыл бұрын
ഈ വിഷയത്തിൽ ഇനിയും ഒരുപാട് പറയാനുണ്ടായിരുന്നു സാർ ഒരു സർക്കാർ ഉദ്യോഗസ്ഥരാണ് എന്ന പരിമിതി കൊണ്ടാവും എന്ന് വിചാരിക്കുന്നു
@ceebeeyes9046
4 жыл бұрын
പൊതു ജനങ്ങളിൽ സർക്കാർ ജീവനക്കാർക്ക് എതിരായ ഒരു വികാരം വളർത്തുക എന്നത് വളരെ ബോധപൂർവ്വമായ ഒരു ശ്രമമാണ് അതിന് പല ലക്ഷ്യങ്ങളും ഉണ്ട്, ജീവനക്കാരുടെ ആത്മവിശ്വാസം തകർക്കേണ്ടത് ആരുടെ ആവശ്യമാണ് എന്നും പറയാം... 80%സർക്കാർ ജീവനക്കാരും കർഷകരുടെയോ സാധാരണക്കാരുടെയോ മക്കളാണ്, സർക്കാർ ജീവനം സാധാരണക്കാരന്റെ അത്താണി ആണ്, അതിനെ വെടക്കാക്കി തനിക്കാക്കാനുള്ള ശ്രമത്തെ തിരിച്ചറിയണം. Govt service ൽ കയറാൻ നല്ല സ്ഥിരോത്സാഹവും, കഠിനാദ്ധാനവും ആവശ്യമാണ്. P S C എന്നത് ഈ കാലമത്രയും വിശ്വാസിത നേടിപ്പോന്ന ഒരു സ്ഥാപനമാണ്, ആർക്കും പിന് വാതിലിലൂടെ സർക്കാർ സേവനത്തിൽ കേറാൻ കഴിയില്ല തന്നെ, അവരോട് അസൂയ വേണ്ട അഭിനന്ദിക്കാം. ഇനി കാര്യത്തിലേക്കു വരാം "സർക്കാരിന്റെ റെവന്യൂ വരുമാനത്തിൽ 70%സർക്കാർ ജീവനക്കാർ കൊണ്ടുപോയി തിന്നുന്നു "..എന്ന പ്രയോഗം, ഇൻഫാം പോലുള്ള സംഘടന നേതാക്കൾ കർഷക ജനത യെ തെരുവിലെത്തിക്കാൻ ആർത്തു വിളിച്ചതാണ്, അതിന്റ പുറകിലെ രാഷ്ട്രീയം നമുക്ക് മറക്കാം പക്ഷെ സത്യം തിരിച്ചറിയണം സർക്കാർ ജീവനക്കാരിൽ 50%ത്തോളം വരുന്ന ടീച്ചേർസ് ന് കൊടുക്കുന്ന ശമ്പളം അവർക്ക് കൊണ്ടുപോയി തിന്നാൻ govt മുടക്കുന്ന തുക അല്ല, മറിച്ചു് നമ്മുടെ മക്കളുടെ പൊതു വിദ്യഭ്യാസത്തിനു മുടക്കുന്ന തുകയാണ്, പോലീസ് നു കൊടുക്കുന്ന ശമ്പളം അവർക്ക് തിന്നാൻ കൊടുക്കുന്ന തല്ല, പിന്നയോ നമ്മുടെ മാതാപിതാക്കൾ, മക്കൾ., ഭാര്യ, പെങ്ങൾ etc സുരക്ഷിതരായിരിക്കാനും, നാട്ടിൽ അക്രമവും, മോഷണവും തടയുന്നതിനുമൊക്കെ യായി govt മുടക്കുന്ന തുകയാണ്. ഡോക്ടർ, നഴ്സ്, etc എന്നിവർക്കു കൊടുക്കുന്ന ശമ്പളം നാട്ടിലെ രോഗികളുടെ സുസ്ഥി തിക്കായി മുടക്കുന്ന തുകയാണ് ചുരുക്കത്തിൽ സർക്കാർ ജീവനക്കാർ ക്ക് നൽകുന്നു എന്നു പറയുന്ന 70%വരുമാനത്തിന്റെ ഗുണഭോക്താക്കൾ നമ്മൾ പൊതു ജനമാണ് ഉദാഹരണത്തിനു നമ്മൾ ഇഞ്ചി നാടാൻ 100 പണിക്കാരെ വിളിച്ചു ജോലി എടുപ്പിച്ചിട്ട് 60000/-രൂപ കൂലി കൊടുത്തു എന്നു കരുതുക, നാം എന്താ പറയുക ഇഞ്ചി നടാൻ 60000/-ആയി എന്നല്ലേ? അല്ലാതെ പണിക്കർക്ക് തിന്നാൻ 60000/-കൊടുത്തു എന്നല്ലല്ലോ സർക്കാർ, 5 ലക്ഷം വരുന്ന ജീവനക്കാരുടെ സേവനം വാങ്ങി പൊതു ജനത്തിന് നൽകുകയാണ് ചെയ്യുന്നത്. അത് പൊതു ജനത്തിനു വേണ്ടി govt ചിലവഴിക്കുന്ന തുകയാണ്, വിവരമില്ലാത്ത അല്ല അതി ബുദ്ധിമാനായ ബഹു. P C ജോർജ് ജനങ്ങളുടെ മൃദുല വികാരം വോട്ടാക്കാൻ നടത്തുന്ന വായ്ത്താരി കേട്ട് നാം സ്വയം മണ്ടന്മാരാകരുത് ! ഇനി കിമ്പളം എന്റെ സഹോദരരെ ഒരിക്കലും നിങ്ങൾ കൊടുക്കരുത്, അഥവാ കൊടുക്കുന്നെങ്കിൽ അത് വഴിവിട്ട എന്തോ നേട്ടത്തിനു വേണ്ടി നിങ്ങൾ ചെയ്യുന്നതാണ് എന്നു വേണം ധരിക്കാൻ, ആരെങ്കിലും നിങ്ങളോട് കിമ്പളം ചോദിച്ചാൽ, വിജിലൻസിനെ അറിയിക്കുക ആ സീറ്റിൽ പിന്നെ ആ ഉദ്യോഗസ്ഥർ ഉണ്ടാവില്ല ഇനി മറ്റൊരാരോപണം ഇവർ ജോലി ചെയ്യാത്ത ദിവസവും ശമ്പളം വാങ്ങുന്നു, സർക്കാർ ജീവനക്കാർക്ക് സർക്കാർ പറയുന്ന ജോലിയെ ചെയ്യാവു, വേറെ ഒരു ജോലിയും ചെയ്യാൻ പാടില്ല ഒരു ട്യൂഷൻ എടുക്കാൻ പാടില്ല, സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യരുത്, അതു കൊണ്ട് govt വെറുതെ ഇരുത്തുന്നവർക് govt കൂലി കൊടുക്കണം ഞാൻ ഈ പറഞ്ഞത് ഈ കൊറോണ കാലത്ത് സർക്കാർ ജീവനക്കാർ സർക്കാർ മുന്നോട്ടു വച്ച ശമ്പള നിർദേശതോട് സഹകരിക്കേണ്ടത് ഇല്ല എന്ന അർത്ഥത്തിലല്ല, നിർബന്ധ മായും സഹകരിക്കണം, മഹാ ഭൂരിപക്ഷവും സർവാത്മനാ സഹകരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഈ കുറിപ്പ് ആരെയും വേദനിപ്പിക്കാനല്ല ചില തിരിച്ചറിവിനാണ്
@shibuzion7164
4 жыл бұрын
ജീവനക്കാരിൽ 40% മാത്രമാണ് കൃതൃമായി ജോലി ചെയ്യുന്നത് മറ്റുള്ളവർ സംഘടനകളുടെ പാൻ ബലത്തിൽ സുഖിക്കുന്നു. നേതാവിനെ ശിങ്കിടിയി ച്ചാൽ നല്ല കസേര കാര്യക്ഷമതയും സത്യസന്ധതയുള്ളവരെ ഒതുക്കും കൈക്കൂലി സ്വജന പക്ഷപാതം മന്ത്രി ആഫീസിലെ വിളിച്ചു പറയൽ ഉന്നത സ്വാധിനം എന്നിവയാണ് ജീവനക്കാരെ ഭരിക്കന്നത്
@ceebeeyes9046
4 жыл бұрын
@@shibuzion7164 പൊന്നു സഹോ... ഇന്നീ കാണുന്ന കേരളം എല്ലാ കാര്യത്തിലും നമ്പർവൺ ആകുന്നത് ശക്തമായ സിവിൽസർവീസ് ഉള്ളതുകൊണ്ടാണ് ആണ്. അത് ആര് ഭരിച്ചുകഴിഞ്ഞാലും അങ്ങനെ തന്നെയാണ് ഉണ്ടാവാറുള്ളത് സർക്കാർ നയങ്ങൾ പ്രഖ്യാപനങ്ങൾ കൃത്യമായി ജനങ്ങളിൽ എത്തുന്നുണ്ട് ജീവനക്കാർ മുഖേനയാണ് . ആളുകളുടെ മനോഭാവത്തെ കുറിച്ച് ആണെങ്കിൽ തൊഴിലുറപ്പ് പദ്ധതി എടുത്തു നോക്കിയാൽ മതി സർക്കാരിൻറെ പൈസ വാങ്ങുമ്പോൾ അത്ര മതി എന്ന് കരുതുന്ന ആളുകളാണ് കൂടുതൽ ശതമാനവും സമൂഹത്തിൽ എല്ലാത്തരം ആൾക്കാരുണ്ട് ഉണ്ട് . അതിനൊരു പരിച്ഛേദനം ജീവനക്കാരനും കാണൂ
@ajamsvh5610
4 жыл бұрын
സത്യം, സത്യം മാത്രം.... ഇനിയെങ്കിലും ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ ഈ നാട് മുടിയും... ഒരർത്ഥത്തിൽ നാമെല്ലാവരും ഇതിന് ഉത്തരവാദികൾ ആണ്... പ്രതികരിക്കാത്ത ജനം
@asuvamethanthathuvamasi6802
4 жыл бұрын
സർക്കാർ ജോലിക്കാർ ലക്ഷങ്ങൾ കൈകൂലി കൊടുത്താണ് - സർക്കാർ ജോലി വാങ്ങുന്നത്. ഒരു ജോലിയും ചെയ്യാതെ ചാകാൻ കഴിയിയിലോട്ട് കാലും നീട്ടിയിരിക്കുന്ന vs അച്ചുതാനന്തനെ പറ്റിയും ബാലകൃഷ്ണപിള്ളയെ പറ്റിയും തോറ്റ MP സമമ്പത്തിനെ പറ്റിയും അവരുടെ വീട്ടിൽ പോയി ഇൻ്റർവ്യൂ ചെയ്യുന്ന 'അവർ ലക്ഷങ്ങൾ വെറുതെ ശമ്പളം വാങ്ങുന്നതിനെ പറ്റി ഒരു വീഠിയോ ഇതുപോലെ ചെയ്യുമോ?
@shihab.kolikkaramohammed9493
4 жыл бұрын
അവസാനം പറഞ്ഞത് ഇഷ്ടപെട്ടു
@gdhttxjgkh6052
4 жыл бұрын
നമ്മൾ വില്ലേജ് ഓഫിസിൽ ചെന്നാൽ നാലഞ്ച് ആളുകൾ അവിടെ ഉണ്ടാകും.പക്ഷെ ജോലി ചെയ്യുന്നവർ ഒന്നോ അതിനപ്പുറം കാണില്ല
@abdulazeez1382
4 жыл бұрын
ഏതൊരു സർക്കാർഉദ്യോഗസ്ഥനും ജോലികിട്ടുന്നതുവരെ പച്ചപ്പാവമായിരിക്കും ജോലികിട്ടിക്കഴിഞ്ഞാൽ പാവപെട്ടവന്റെ നെഞ്ചത്തോട്ടങ്ങുകയറും അത് 90%സർക്കാർ ഉദ്ദ്യോഗസ്ഥരും അങ്ങിനെയാണ്
@profitshare3197
4 жыл бұрын
എനിക്ക് ഒരു സർക്കാർ ജോലി കിട്ടിയിട്ട് വേണം മിണ്ടാതെ ഇരുന്ന് ശമ്പളം വാങ്ങാൻ
@zaydmuhammad4318
4 жыл бұрын
സർക്കാർ റവന്യുവിന്റെ 70 ശതമാനമാണ് ശമ്പളവും പെൻഷനുമായി ഈ വിഭാഗത്തിന് ലഭിക്കുന്നത്. വോട്ടു ബാങ്ക് രാഷ്ട്രീയമാണ് ഈ ഭീകരമായ അവസ്ഥക്ക് പിന്നിൽ. ഇതൊക്കെ പൊതുസമൂഹം ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ല.
@ceebeeyes9046
4 жыл бұрын
പ്ലീസ്, വല്ലാതെ തീറ്റിപ്പോറ്റല്ലേ... റവന്യൂ വരുമാനത്തിൻ്റെ 60% ചെലവഴിക്കുന്നത് അഞ്ചര ലക്ഷം അധ്യാപക - ജീവനക്കാർക്കും നാലര ലക്ഷം പെൻഷൻകാർക്കും വേണ്ടിയാണ് എന്നാണല്ലോ പരാതി. പിരിച്ചുവിട്ടു കൂടെ..? എന്തിനാണ് ഈ അഞ്ചര ലക്ഷത്തെ തീറ്റിപ്പോറ്റുന്നത്? പ്രതിവർഷം 357000 കോടി ലാഭിക്കാം. സ്കൂളുകൾ വേണ്ട. സർക്കാർ ആശുപത്രി വേണ്ട. പോലീസ് വേണ്ട. പൊതു വിതരണം വേണ്ട. KSEB വേണ്ട. വില്ലേജും പഞ്ചായത്തും വേണ്ട. ഫ്രീയായി CBSE യും ICSE യും സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികളുണ്ട്. പോരേ...? മന്ത്രിമാർക്ക് ഊട്ടിയും സിംഗപ്പൂരും അമേരിക്കയും. മന്ത്രിമാരും MLA മാരും ത്രിതല ജനപ്രതിനിധികളും കൂടി നേരിട്ട് നടത്തട്ടെ. സമ്മതമാണോ...? യൂറോപ്പിനെയും യു എസ്സിനേയും കോവിഡ് കാർന്നു തിന്നുമ്പോൾ കേരളത്തെ രക്ഷിച്ചത് മന്ത്രിമാരല്ല; നിങ്ങൾ കുതിര കയറുന്ന ഈ ജീവനക്കാരാണ്. അവർ പത്രസമ്മേളനം നടത്തുകയായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്ക് ജീവനക്കാരെയും അധ്യാപകരെയും എന്തിനാ കുരിശിൽ തറക്കുന്നത്? പാർട്ടി നേതാക്കളെ കുടിയിരുത്താൻ ബോർഡുകൾക്കും കമ്മീഷനുകൾക്കും കോടികൾ. കണ്ണട മാറ്റാനും ആയുർവേദ ചികിത്സക്കും ലക്ഷങ്ങൾ. ജീവനക്കാരന് പെൻഷന് 20 കൊല്ലം വേണം. MLA ക്കും MP ക്കും 2കൊല്ലം മതി. സമത്വം; സുന്ദരം. ആരോഗ്യ പ്രവർത്തകർ, പോലീസ്, റവന്യൂ , പഞ്ചായത്ത് സ്റ്റാഫ് - ജീവൻ പണയം വെച്ചാണ് ജോലി ചെയ്യുന്നത്, ഈ ജനങ്ങൾക്കു വേണ്ടി. ജോലിക്കിറങ്ങാത്തവർ സർക്കാർ വീട്ടിലിരിക്കാൻ പറഞ്ഞത് കൊണ്ടാണ്. സർക്കാർ വിളിച്ചാൽ എപ്പോൾ ഇറങ്ങാനും തയ്യാർ. ശരിയാണ് ; സർക്കാർ പ്രതിസന്ധിയിലാണ്. സാലറി കട്ട് ചെയ്യാം. ചിലർ പ്രതിഷേധിക്കും. അവരെ പുലഭ്യം പറഞ്ഞത് കൊണ്ട് കാര്യമില്ല.... പ്രതിഷേധിക്കാൻ ഏവർക്കും അവകാശമുണ്ട്..... കേരളത്തിന് ആവശ്യമില്ലെങ്കിൽ പിരിച്ച് വിട്ടോളൂ... ചിലർ ആത്മഹത്യ ചെയ്തേക്കാം. മറ്റുള്ളവർ വേറെ വഴി തേടും. വല്ലാതെ തീറ്റിപ്പോറ്റല്ലെ, പ്ലീസ്.. ഈ ക്ലീഷെ കേട്ട് മടുത്തു. .....Forwarded as Recieved ....
@zaydmuhammad4318
4 жыл бұрын
@@ceebeeyes9046 ക്ഷമിക്കു സഹോദര... പിരിച്ചു വിടണം എന്നല്ല ഈ പറഞ്ഞതിന്റെ ഉദ്ദേശം. ക്രിയാത്മകമായ മാറ്റിതിരുത്തലുകൾ ഈ മേഖലയിൽ ആവിശ്യമാണ് എന്നതാണ്. അല്ലാതെ താങ്കൾ പറഞ്ഞ പോലെ നമ്മളൊരിക്കലും ചിന്തിച്ചിട്ട് കൂടെയില്ല. താങ്കൾക് പറ്റുമെങ്കിൽ പിരിച്ചു വിട്ടോളു. അല്ലാതെ അഭിപ്രായം പറഞ്ഞ നമ്മളെ കൊഞ്ഞനം കുത്തല്ലേ. പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന ചിലരും നിങ്ങളുടെ കുട്ടത്തിൽ ഉണ്ടല്ലോ. സർക്കാർ ഓഫിസിൽ ചെന്ന് അവന്മാരുടെയൊക്കെ അഹങ്കാരം കുറെ സഹിച്ചിട്ടുണ്ട്. താങ്കൾ അങ്ങനെയാണെന്നല്ല പറഞ്ഞത്. ഇനി അതിനുള്ള മറുപടിയുമായി വരണ്ട. കേൾക്കാൻ താല്പര്യമില്ല.
@ceebeeyes9046
4 жыл бұрын
@@zaydmuhammad4318 പൊതു ജനങ്ങളിൽ സർക്കാർ ജീവനക്കാർക്ക് എതിരായ ഒരു വികാരം വളർത്തുക എന്നത് വളരെ ബോധപൂർവ്വമായ ഒരു ശ്രമമാണ് അതിന് പല ലക്ഷ്യങ്ങളും ഉണ്ട്, ജീവനക്കാരുടെ ആത്മവിശ്വാസം തകർക്കേണ്ടത് ആരുടെ ആവശ്യമാണ് എന്നും പറയാം... 80%സർക്കാർ ജീവനക്കാരും കർഷകരുടെയോ സാധാരണക്കാരുടെയോ മക്കളാണ്, സർക്കാർ ജീവനം സാധാരണക്കാരന്റെ അത്താണി ആണ്, അതിനെ വെടക്കാക്കി തനിക്കാക്കാനുള്ള ശ്രമത്തെ തിരിച്ചറിയണം. Govt service ൽ കയറാൻ നല്ല സ്ഥിരോത്സാഹവും, കഠിനാദ്ധാനവും ആവശ്യമാണ്. P S C എന്നത് ഈ കാലമത്രയും വിശ്വാസിത നേടിപ്പോന്ന ഒരു സ്ഥാപനമാണ്, ആർക്കും പിന് വാതിലിലൂടെ സർക്കാർ സേവനത്തിൽ കേറാൻ കഴിയില്ല തന്നെ, അവരോട് അസൂയ വേണ്ട അഭിനന്ദിക്കാം. ഇനി കാര്യത്തിലേക്കു വരാം "സർക്കാരിന്റെ റെവന്യൂ വരുമാനത്തിൽ 70%സർക്കാർ ജീവനക്കാർ കൊണ്ടുപോയി തിന്നുന്നു "..എന്ന പ്രയോഗം, ഇൻഫാം പോലുള്ള സംഘടന നേതാക്കൾ കർഷക ജനത യെ തെരുവിലെത്തിക്കാൻ ആർത്തു വിളിച്ചതാണ്, അതിന്റ പുറകിലെ രാഷ്ട്രീയം നമുക്ക് മറക്കാം പക്ഷെ സത്യം തിരിച്ചറിയണം സർക്കാർ ജീവനക്കാരിൽ 50%ത്തോളം വരുന്ന ടീച്ചേർസ് ന് കൊടുക്കുന്ന ശമ്പളം അവർക്ക് കൊണ്ടുപോയി തിന്നാൻ govt മുടക്കുന്ന തുക അല്ല, മറിച്ചു് നമ്മുടെ മക്കളുടെ പൊതു വിദ്യഭ്യാസത്തിനു മുടക്കുന്ന തുകയാണ്, പോലീസ് നു കൊടുക്കുന്ന ശമ്പളം അവർക്ക് തിന്നാൻ കൊടുക്കുന്ന തല്ല, പിന്നയോ നമ്മുടെ മാതാപിതാക്കൾ, മക്കൾ., ഭാര്യ, പെങ്ങൾ etc സുരക്ഷിതരായിരിക്കാനും, നാട്ടിൽ അക്രമവും, മോഷണവും തടയുന്നതിനുമൊക്കെ യായി govt മുടക്കുന്ന തുകയാണ്. ഡോക്ടർ, നഴ്സ്, etc എന്നിവർക്കു കൊടുക്കുന്ന ശമ്പളം നാട്ടിലെ രോഗികളുടെ സുസ്ഥി തിക്കായി മുടക്കുന്ന തുകയാണ് ചുരുക്കത്തിൽ സർക്കാർ ജീവനക്കാർ ക്ക് നൽകുന്നു എന്നു പറയുന്ന 70%വരുമാനത്തിന്റെ ഗുണഭോക്താക്കൾ നമ്മൾ പൊതു ജനമാണ് ഉദാഹരണത്തിനു നമ്മൾ ഇഞ്ചി നാടാൻ 100 പണിക്കാരെ വിളിച്ചു ജോലി എടുപ്പിച്ചിട്ട് 60000/-രൂപ കൂലി കൊടുത്തു എന്നു കരുതുക, നാം എന്താ പറയുക ഇഞ്ചി നടാൻ 60000/-ആയി എന്നല്ലേ? അല്ലാതെ പണിക്കർക്ക് തിന്നാൻ 60000/-കൊടുത്തു എന്നല്ലല്ലോ സർക്കാർ, 5 ലക്ഷം വരുന്ന ജീവനക്കാരുടെ സേവനം വാങ്ങി പൊതു ജനത്തിന് നൽകുകയാണ് ചെയ്യുന്നത്. അത് പൊതു ജനത്തിനു വേണ്ടി govt ചിലവഴിക്കുന്ന തുകയാണ്, വിവരമില്ലാത്ത അല്ല അതി ബുദ്ധിമാനായ ബഹു. P C ജോർജ് ജനങ്ങളുടെ മൃദുല വികാരം വോട്ടാക്കാൻ നടത്തുന്ന വായ്ത്താരി കേട്ട് നാം സ്വയം മണ്ടന്മാരാകരുത് ! ഇനി കിമ്പളം എന്റെ സഹോദരരെ ഒരിക്കലും നിങ്ങൾ കൊടുക്കരുത്, അഥവാ കൊടുക്കുന്നെങ്കിൽ അത് വഴിവിട്ട എന്തോ നേട്ടത്തിനു വേണ്ടി നിങ്ങൾ ചെയ്യുന്നതാണ് എന്നു വേണം ധരിക്കാൻ, ആരെങ്കിലും നിങ്ങളോട് കിമ്പളം ചോദിച്ചാൽ, വിജിലൻസിനെ അറിയിക്കുക ആ സീറ്റിൽ പിന്നെ ആ ഉദ്യോഗസ്ഥർ ഉണ്ടാവില്ല ഇനി മറ്റൊരാരോപണം ഇവർ ജോലി ചെയ്യാത്ത ദിവസവും ശമ്പളം വാങ്ങുന്നു, സർക്കാർ ജീവനക്കാർക്ക് സർക്കാർ പറയുന്ന ജോലിയെ ചെയ്യാവു, വേറെ ഒരു ജോലിയും ചെയ്യാൻ പാടില്ല ഒരു ട്യൂഷൻ എടുക്കാൻ പാടില്ല, സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യരുത്, അതു കൊണ്ട് govt വെറുതെ ഇരുത്തുന്നവർക് govt കൂലി കൊടുക്കണം ഞാൻ ഈ പറഞ്ഞത് ഈ കൊറോണ കാലത്ത് സർക്കാർ ജീവനക്കാർ സർക്കാർ മുന്നോട്ടു വച്ച ശമ്പള നിർദേശതോട് സഹകരിക്കേണ്ടത് ഇല്ല എന്ന അർത്ഥത്തിലല്ല, നിർബന്ധ മായും സഹകരിക്കണം, മഹാ ഭൂരിപക്ഷവും സർവാത്മനാ സഹകരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഈ കുറിപ്പ് ആരെയും വേദനിപ്പിക്കാനല്ല ചില തിരിച്ചറിവിനാണ്
@zaydmuhammad4318
4 жыл бұрын
@@ceebeeyes9046 താങ്കൾ ഈ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. പെൻഷൻ നിർത്തലാക്കുന്ന കാര്യം ആലോചിക്കാമല്ലോ. ഞങ്ങളെപ്പോലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പെൻഷൻ ഇല്ലല്ലോ. നിങ്ങടെയത്ര ശമ്പളവുമില്ല. പെൻഷൻ കിട്ടുന്നു. ആള് മരിച്ചാൽ ഭാര്യയുണ്ടെങ്കിൽ പെൻഷൻ ഭാര്യക്ക് കിട്ടുന്നു. ഇതൊക്കെ ഓവർ അല്ലെ???
@lio12345
4 жыл бұрын
@@ceebeeyes9046 എല്ലാം ഓസിനു വേണം പക്ഷെ അതിന് വേണ്ടി കഷ്ട്ട്ലെടുന്നവർക്ക് ശമ്പളം കൊടുക്കാൻ പാടില്ല അതാണ് നിലപാട്
@mollygeorge1627
4 жыл бұрын
I always listen to your program. I really enjoy your program. I want to share an experience with you. Five years ago when I was in Kerala and happened to go to the Punjayehthu office to take care of some property issues. I was in line for long time. Very hot sweating, so crowded and finally after a long time it was my chance. I entered and wish the officer and sat down. Officer asked me to get up very rudely. I apologize to the officer I took care of the issues. As I was leaving I told him this chair belongs to the office not his private property and I left Kerala 40years ago.Further more you should have been the bigger person to respect an older lady. I am just sharing an experience with you.
@beenacharles2637
4 жыл бұрын
True Sir. opinion 💯. Correct. 👍
@medoxygens442
4 жыл бұрын
social distance& mask ??
@pramodroy7347
4 жыл бұрын
Right view
@augustinantony6365
4 жыл бұрын
പഞ്ചായത്തു മുതൽ ചീപ്പ് സെക്രട്ടറി വരെ കൈകൂലികൾ.. അവരൊക്കെറിട്ടയർ ആയാൽ പിന്നെ പെൻഷൻ .ഇതാവശ്യമാണോ?
@ubaidkaafu5915
4 жыл бұрын
Very interesting Need more informations..😯
@മലയാളി-പ2ങ
4 жыл бұрын
സർക്കാർ ജോലിയോ കച്ചവടമോ കൃഷിപ്പണിയോ കൂലിപ്പണിയോ..... തങ്ങളുടെ തൊഴിലിൽ ആളുകളെകൊണ്ട് പറയിപ്പിക്കുംവിധം പെരുമാറിയാൽ നെറികേട് കാണിച്ചാൽ അതിന്റെ ഫലം ഇഹത്തിലോ പരത്തിലോ അനുഭവിക്കുക തന്നെ ചെയ്യും. ഒരു വ്യക്തിക്കോ കുടുംബത്തിനോ സമൂഹത്തിനോ പടച്ചവൻ ഒരു ക്വാട്ട നിശ്ച യിച്ചിട്ടുണ്ടാവും. അവരവരുടെ അര്ഹതക്കും അധ്വാനത്തിനും അനുസരിച്ചായിരിക്കും അതു നിശ്ചിത സമയത്തു നൽകുക. അതിൽ കവിഞ്ഞു നമ്മൾ നേരത്തേ കൈപറ്റിയാൽ കുടിശ്ശികസഹിതം എപ്പോഴായാലും തിരിച്ചു ന ൽകേണ്ടിവരും . നമുക്ക് യഥാസമയം കിട്ടിയില്ലെന്നു കരുതുക , പിന്നീടായാലും കുടിശ്ശിക സഹിതം നമുക്ക് തിരിച്ചുകിട്ടുകയും ചെയ്യും. അക്കാര്യത്തിൽ വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും . കൈക്കൂലി വാങ്ങിച്ചോ മറ്റുള്ളവരെ പറ്റിച്ചോ കൃഷിയിലും കച്ചവടത്തിലും മായം കാണിച്ചോ ക്ഷമ കൂടാതെ ആർത്തികാണിച്ചു വാരിക്കൂട്ടാൻ നോക്കിയാൽ പിൽക്കാലത്തു അത് ദോഷകര മായി തീരും. ആർത്തികൊണ്ട് എങ്ങനെയെങ്കിലും കാശുണ്ടാക്കി എന്നു വെക്കുക.. അത് നിലനിന്നാലല്ലേ, പ്രയോജനപ്പെടുത്താൻ കഴിഞ്ഞാലല്ലേ അതുകൊണ്ട് അർത്ഥമുള്ളൂ. നെറികേട് കാട്ടി കാശുണ്ടാക്കുന്നവർ അതെല്ലാം പിന്നീട് അനാവശ്യമായി ചെലവഴിക്കപ്പെടുന്നതായി നമ്മൾ കാണാറില്ലേ? സർക്കാർ ജീവനക്കാരെ കണ്ണടച്ച് ആക്ഷേപിക്കുന്നവർ തന്നെ മക്കൾക്കോ പ്രിയപ്പെട്ട ബന്ധുക്കൾക്കോ സർക്കാർ ജോലി കിട്ടിയാൽ ഛർദിച്ച മാലിന്യങ്ങൾ എല്ലാം ഒരുളുപ്പുമില്ലാതെ വാരിവിഴുങ്ങുന്ന കാഴ്ചകളും പലരുടെയും ക്ഷമ പരീക്ഷിച്ചിട്ടുണ്ടാവാം.. കൂടുതൽ കാശുണ്ടാക്കാൻ കച്ചവടത്തിലും കൃഷിയിലും മായം കാട്ടി ജനവഞ്ചന ചെയ്യുന്നവരും തങ്ങൾ ചെയ്യുന്നത് സാമൂഹ്യ വിരുദ്ധതതയാണെന്നു മനസ്സിലാക്കേണ്ടതാണ് താഴെ നൽകുന്ന സിനിമാപാട്ടിലെ വരികൾ എത്ര അർത്ഥവത്താണ് : അള്ളാവിൻ തിരുസഭയിൽ കണക്കു കാണിക്കുവാൻ എല്ലാരും ചെല്ലേണം ഇന്നോ നാളെയോ.. (സർക്കാർ ജീവനക്കാർ ഉൾപ്പെടെ മുഴുവനാളുകളും ) അണിച്ചിത്ര മണിമേട കണ്ടുനീ മയങ്ങല്ലേ ആലം ഉടയോനേ മറന്നിടല്ലേ...
@sureshnair7732
4 жыл бұрын
ഇൻ്റർവ്യൂവറായ രേവതി നല്ല പെരുമാറ്റം ആണ്. അനാവശ്യമായി ഇടപെടുന്നില്ല.
@ranjeshg1207
4 жыл бұрын
Super sir
@nezyshamsudeen7197
4 жыл бұрын
80persent Servent kutharakal 3month PSC Coaching Anu qualification
@shahufunnisa
4 жыл бұрын
അങ്ങനെയെങ്കിൽ മൂന്നു മാസം പി എസ് സി കോച്ചിങ് ന് പോയി തനിക്കും ഒരു ഉദ്യോഗസ്ഥനായി കൂടെ
@lio12345
4 жыл бұрын
@@shahufunnisa ഉണ്ട കിട്ടും.... പത്രം വായിച്ചാൽ സർക്കാർ ജോലി കിട്ടും എന്ന് പറഞ്ഞിരുന്ന ആളുകളും ഉണ്ടല്ലോ നമ്മുടെ നാട്ടിൽ
@lio12345
4 жыл бұрын
താനൊക്കെ മൂന്നു കൊല്ലം പഠിച്ചാലും കിട്ടില്ല.... അസൂയ കുശുമ്പ് ഇതൊക്ക ഉള്ളവർക്ക് പഠിച്ചാൽ വർഷങ്ങൾ എടുക്കും
@muhammedali6240
4 жыл бұрын
Super👌👌👌
@gguhgggfgyy4113
4 жыл бұрын
യെസ്,,,, 100%
@mathewjoseph193
4 жыл бұрын
ഒരു വക പെർഫോമൻസ് ഓഡിറ്റിംഗ് ഇല്ലാത്ത, ആസനത്തിലെ തയമ്പിന്റെ അടിസ്ഥാനത്തിൽ പ്രമോഷൻ കിട്ടുന്നതാണ് പ്രശ്നം.....പണിയെടുക്കുന്നവർ മാത്രം മേലോട്ട് പോകുന്ന samvidhaanamundaayaal നന്നാവും.....
@മലയാളി-പ2ങ
4 жыл бұрын
സർക്കാർ ഒരു വിവേചനവും കാട്ടാതെ പൊതുജന ങ്ങൾക്കൊരുക്കിയ തുല്യാവസരം സ്വന്തം മിടുക്കിനെയും കഴിവിനെയും പ്രയോജനപ്പെടുത്തി മാത്രം നേടിയതാണെന്ന അഹങ്കാരത്തോടെ പെരുമാറുന്ന ഒരു ചെറിയ വിഭാഗം പൊതുജനങ്ങളുടെ ഈർഷ്യ ഏറ്റുവാങ്ങിക്കൊണ്ട്, വിലസുന്നുണ്ടെങ്കിലും തന്നെക്കാൾ കഴിവുള്ളവർ പുറത്തുനിൽക്കുമ്പോഴും ജോലി ചെയ്യുന്നതിനാവശ്യമായ യോഗ്യതക്കൊപ്പം ഉടയതമ്പുരാന്റെ കൃപാ കടാക്ഷ ങ്ങൾ കൊണ്ടു കൂടിയാണ് ജോലി കിട്ടിയതെന്ന ബോധ്യത്തോടെ തന്നെക്കൊണ്ടാവുന്ന വിധം ജനസേവന തല്പരതയോടെ നിയമാനുസൃതമായും എളിമയോടെയും ജോലിനൽകിയ സർക്കാറിനോടു കൃതജ്ഞത പുലർത്തി ജീവിക്കുന്ന ആളുകളും സമൂഹത്തിലുണ്ട്
കൃഷി വകുപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് സാറിന്റെ അഭിപ്രായം തികച്ചും ബാ ലീശം ആയി പോയി.സാർ കൃഷി വകുപ്പിന്റെ പ്രവർത്തനങ്ങളും ആത്മാർത്ഥമായി കർഷക ഭവനങ്ങളിൽ(കൃഷി ഭവൻ) ജോലി ചെയ്യുന്ന കൃഷി ഉദ്യോഗസ്ഥരെയും അറിയാതെ പോയി. ആത്മാർത്ഥത ഉള്ള ഒരു കൂട്ടം ഉദ്യോഗസ്ഥർ കർഷകരോടൊപ്പം ഉണ്ടെന്ന് ഇൗ നാട്ടിൽ ആർക്കും അറിയാം.ഇൗ കോവിഡ് കാലത്ത് കർഷകന് വിൽക്കാൻ സാധിക്കാത്ത പൈനാപ്പിൾ,പച്ചക്കറികൾ തുടങ്ങിയവ വിൽക്കുന്നതിന് കൃഷി വകുപ്പ് ഓഫീസർമാരും അവരുടെ സംഘടനയും എടുത്ത ശ്രമങ്ങളെപറ്റീ സാർ ഒന്ന് പഠിക്കണം പ്രെ ത്വേകിച്ച് എറണാകുളം ജില്ലയിൽ..അല്ലാതെ വസ്തുത വിരുദ്ധമായ കാര്യങ്ങൾ ഒരു സർ ക്കാർ ഉദ്യോഗസ്ഥനായ സാർ ഇങ്ങനെ പ്രചരിപ്പിക്കുന്നത് വളരെ മോശം ആയി പോയി.നമ്മുടെ കേരളത്തിൽ ഉണ്ടായിട്ടുള്ള കാർഷിക മേഖലയിലെ ഉണർവിന്റെ പിറകിൽ വകുപ്പിന്റെ സംഭാവന വലുതാണ്.അതൊരു തിരിച്ചറി വാകട്ടെ
മാസ്ക് ധരിക്കണ്ടേ? സാമൂഹിക അകലം സ്വല്പം കൂടി പാലിക്കാം
@koyasazhikkal1892
4 жыл бұрын
ചില ഓഫീസെസ്സ് പൊതു ജനങ്ങളോട് പ്രായം ചെന്നവരോട് പോലും ബൊഹുമാനമില്ലാത്ത പെരുമാറ്റം ഉദാഹരണം പോടോ തന്നോടെല്ലേ പോകൻ പരിഞ്ജാഡ് എന്നോകെ ഇവന്മാരെ സാറേ സാറേ എന്ന് വിളിച്ചി ബൊഹുമാനിക്കുന്നദ് കൊണ്ടാണ് തിരിച്ചി നമുക്കും പ്രതികരിക്കാം നമ്മളെ എടൊ എന്ന്വിളിച്ചാൽ നമ്മളും അവരെ ആറീദിയിൽ പ്രതികരിച്ചാൽ എല്ലാം സെരിയാകും
@saffersaffer5187
4 жыл бұрын
മോഡിച്ചായൻ പണി തുടങ്ങിവച്ചിട്ടുണ്ട് 5.6 കൊല്ലം കൊണ്ട് എല്ലാ അഹങ്കാരികളുടേയും പണി പാളും
@lio12345
4 жыл бұрын
*സാർ സർക്കാർ ജീവനക്കാരൻ ആണെങ്കിൽ ഇങ്ങനെ യൂട്യൂബ് വീഡിയോ അപ്ലോഡ് ചെയ്തു വരുമാനം ഉണ്ടാക്കാൻ പാടില്ലല്ലോ.... ജീവനക്കാരൻ മറ്റു ബിസിനസ് ചെയ്യാൻ സർവീസിൽ ഇരിക്കെ പാടുണ്ടോ....? നിങ്ങൾക്ക് അറിയാത്ത അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാതെ നടിക്കുന്ന ഒരു വിഭാഗം സർക്കാർ ജീവനക്കാർ ഉണ്ട് സർവീസിൽ അതാണ് NPS ജീവനക്കാർ ജീവിത കാലം മുഴുവൻ മാസം ശമ്പളത്തിന്റെ പത്തു ശതമാനം നഷ്ടപ്പെടുന്നവർ പിടിക്കുന്ന പൈസക്ക് സർക്കാർ ഉറപ്പു നൽകുന്നില്ല പെൻഷൻ ഇല്ല മറ്റു ആനുകൂല്യങ്ങൾ ഇല്ല മരിച്ചാൽ ഭാര്യക്ക് ജോലി കിട്ടില്ല.... അങ്ങനെ യാതൊരു ആനുകൂല്യങ്ങളും ഇല്ലാത്ത പേരിന് സർക്കാർ ജോലിക്കാർ എന്ന് പേരുള്ള 2013നു ശേഷം ജോലിയിൽ കയറിയ ആളുകൾ ഇനി അങ്ങോട്ട് കയറാൻ പോകുന്ന ആളുകൾ ഇവരൊക്കെ എന്ത് അഹങ്കരിക്കാൻ ആണ് സാർ.... Nps ജീവനക്കാർ അപമാനം സഹിച്ചാണ് ഇന്ന് ജോലി ചെയ്യുന്നത് സർവീസ്ൽ ഒരമ്മയുടെയുടെ രണ്ട് മക്കൾ ആണെങ്കിലും ഒരാൾക്ക് മാത്രം പരിഗണന ഇവർ നീറി പുകയുന്ന അഗ്നി പർവതം ആണ്..... എന്നെങ്കിലും അത് പൊട്ടി തെറിക്കും സമൂഹത്തെ ഒരു ചെറിയ വിഭാഗത്തെ ചൂണ്ടി കാണിച് തെറ്റിദ്ധരിപ്പിക്കരുത് *
@Ashmilrays
4 жыл бұрын
Ningalkk mask badhakamalle
@abureyyan6151
4 жыл бұрын
സർക്കാർ ജോലി കിട്ടാനാണ് പണി കിട്ടിയാൽ ശമ്പളം വാങ്ങുന്ന പണി മാത്രമാണ് ഒരു പണി
@lio12345
4 жыл бұрын
എന്നാ താങ്കൾക്കും ശ്രമിക്കലോ Psc എഴുതി എടുക്കണം വർഷങ്ങൾ കഷ്ട്ട പ്പെട്ടു ജീവിതം ഉഴിഞ്ഞു വെക്കണം എന്താ പറ്റുമോ
@shakeerhusain1749
4 жыл бұрын
Good
@koyamuvattupuzha
4 жыл бұрын
ഒരു സാധാരണക്കാരൻ എന്തെങ്കിലും ഒരു കാര്യത്തിന് വേണ്ടി സർക്കാർ ഓഫീസിൽ പോയാൽ അവന്റെ ബി പി കൂട്ടാതെ അവിടെ നിന്നും തിരിച്ചു ഇറങ്ങി പോരാൻ പറ്റില്ല
Пікірлер: 87