#Ulanadsreekrishnatemple #Pandalam #Urivazhipadu #Uri #Krishna #Kshethraperuma #Ulanadupooram #lordkrishna
പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് ഉളനാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം.ബാലരൂപത്തില്‍ പ്രതിഷ്ഠ ഉള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പതിമൂന്ന് വയസ്സില്‍ താഴെ പ്രായമുള്ള ബാലഗോപാലനാണ് ഇവിടുത്തെ പ്രതിഷ്ഠ.
ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഉറി വഴിപാട് സമർപ്പിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്.ഉറിയിൽ ഭഗവാന്റെ നിവേദ്യങ്ങൾ ആയ, വെണ്ണ, കദളിപഴം, കൽക്കണ്ടം, ഉണ്ട ശർക്കര, പഞ്ചസാര, അവൽ, ഉണക്കമുന്തിരി, ഉണ്ണിയപ്പം, മധുര പലഹാരങ്ങൾ ഇവ നിറക്കാം.ഉറി വഴിപാട് നടത്തുന്നത്തിലൂടെ ഭക്തന്റെ ഏത് ആഗ്രഹവും ഉളനാട്ടിലെ ഉണ്ണിക്കണ്ണൻ സാധിച്ചു തരും എന്നാണ് വിശ്വാസം.ല്ലാ മലയാള മാസത്തിലേയും രോഹിണി നാളില്‍ മഹാസുദര്‍ശന ലക്ഷ്യപ്രാപ്തി പൂജ നടത്തി വരുന്നു. അനേകം ഭക്തര്‍ ആഗ്രഹ പൂര്‍ത്തീകരണ ശേഷം ഭഗവാന്റെ ഇഷ്ട വഴിപാടായ ഉറി സമര്‍പ്പിക്കാറുണ്ട്.
കൂടാതെ വിശേഷാവസരങ്ങളിൽ മഴ പെയ്യാതിരിക്കാനായി ഇവിടുത്തെ ഗണപതിക്ക് തേങ്ങാ ഉടച്ചു പ്രാർത്ഥിച്ചാൽ ചടങ്ങുകൾ കഴിയുന്നതുവരെ മഴ മാറി നിൽക്കാറുണ്ടെന്ന് വിശ്വാസികൾ പറയുന്നു . നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചുകിട്ടാനായി പാൽപായസം വഴിപാട് നേർന്നാൽ കളഞ്ഞുപോയ സാധനം തിരികെ കിട്ടുന്നതുകൊണ്ടും അന്യമതവിശ്വാസികൾ ഏറ്റവും കൂടുതൽ വഴിപാട് നേരുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനു ഉണ്ട് .
കാലങ്ങൾക്കു മുൻപ് കുറ്റിച്ചെടികളും വൻ വൃക്ഷങ്ങളും പാഴ് മരങ്ങളും നിറഞ്ഞ് നട്ടുച്ചക്കു പോലും ആദിത്യപ്രഭ കടന്നു ചെല്ലാത്ത പാഴ്ഭൂമിയായിരുന്ന ഇവിടം.ജലസമൃദ്ധിയിൽ ചതുപ്പുനിലമായി രൂപാന്തരം സംഭവിച്ച ഇതിന്റെ സമീപത്തുകൂടി പോലും പകൽ സമയം സഞ്ചരിക്കാൻ ആളുകൾ ഭയപ്പെട്ടിരുന്നു. കായൽ മാടൻ എന്നൊരു ഭീകരസത്വം അതുവഴി സഞ്ചരിക്കുന്നവരെയെന്നല്ല ,സർവ്വതിനേയും ആക്രമിച്ചിരുന്നു. ഈ ഭീകരസത്വത്തിന്റെ പിടിയിൽ നിന്നുമെങ്ങനെ രക്ഷപ്പെടുമെന്ന വിചാരം ദേശവാസികൾക്കുണ്ടായി.അവർ ഭഗവാനെ ശരണം പ്രാപിച്ചു. അങ്ങനെയിരിക്കുന്ന അവസരത്തിൽ ഭഗവാൻ ഗുരുവായൂരപ്പന്റെ ഉത്തമ ഭക്തനുംദേശവാസിയുമായിരുന്ന ഒരു ആചാര്യന് ഭഗവാൻ ദർശനമരുളി. ഈ പുണ്യദേശത്തിന്റെ രക്ഷയ്ക്കായി, ഭക്തജന നന്മക്കായി ഇവിടെ ബാല ഭാവത്തിൽ ഞാൻ കുടികൊള്ളുമെന്ന് ഭഗവാൻ അരുളിച്ചെയ്തു.
ആ ദിവ്യദർശനമൊഴിയനുസരിച്ച് ദേശവാസികളെല്ലാമൊത്തുചേർന്നു് 1135 മീനമാസത്തിലെ രോഹിണി നാളിൽ ശുഭമുഹൂർത്തത്തിൽ താന്ത്രികപ്പെരുമ പകർന്നരുളിയ താഴമൺ മഠത്തിലെ വലിയ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭഗവദ് ചൈതന്യത്തെ പ്രതിഷ്ഠിച്ച് ആചാര വിധി പ്രകാരം പൂജാദികർമ്മങ്ങളും പ്രാർത്ഥനകളും തുടങ്ങി. ഭഗവദ് ചൈതന്യത്തിന്റെ ആവിർഭാവത്തോടെ കായൽമാടന് ഭഗവാൻ,മുക്തിയേകുകയും താൻ കുടികൊള്ളുന്നതിന് സമീപത്തായി കാവലാളായി നിലകൊള്ളാൻ അനുമതി നൽകുകയും ചെയ്തു. ഭഗവാന്റെ ആജ്ഞയനുസരിച്ച് കായൽമാടൻ തന്റെ ഉപദ്രവങ്ങളവസാനിപ്പിച്ച് ദേവസന്നിധിയിൽ കാവലാളായി നിലകൊണ്ടു. ഭഗവാന്റെ അനുഗ്രഹത്താൽ ഈ ദേശം ഭഗവാന്റെ അനുഗ്രഹമുള്ള നാടെന്ന അർത്ഥത്തിൽ ഉളനാടെന്ന് കീർത്തി കേട്ടു .എം.സി.റോഡിൽ പന്തളത്തിനടുത്ത് കുളനടയിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ഉളനാട്ടപ്പന്റെ തിരുസവിധത്തിലെത്താം.
ശ്രീകൃഷ്ണ ഭഗവാന്റെ ബാലരൂപത്തിൽ പ്രതിഷ്ഠ ഉള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്.
Негізгі бет Ойын-сауық Ulanad Sreekrishna Temple | ഉറി വഴിപാട് സമർപ്പിക്കുന്ന കേരളത്തിലെ ഏക ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രം.
Пікірлер: 3