Authentic Kerala Dishes with my personal Touch 😍
ഉള്ളിലേഹ്യം/ഉള്ളി വിളയിച്ചത് /ഉള്ളി വേവിച്ചത് /ഉള്ളി ഉരുക്കിയത്
ആവശ്യമുള്ള സാധനങ്ങൾ
ചെറിയ ഉള്ളി -2 കിലോ
വെളുത്തുള്ളി -100 ഗ്രാം
ശർക്കര പാനി - ( ഏതാണ്ട് അര കിലോ മതിയാകും ഓരോരുത്തരുടെയും മധുരത്തിന് അനുസരിച്ച് കൂടുതൽ ചേർക്കാം)
തേങ്ങ- 2 എണ്ണം (തേങ്ങ പാൽ 2 1 / 2 കപ്പ് )
ഏലക്ക പൊടി -1/ 2 ടിസ്പൂൺ
ജീരകപ്പൊടി -1/ 2 ടീസ്പൂൺ
അരിപൊടി -2 ടേബിൾ സ്പൂൺ
ഉപ്പ് -ഒരു നുള്ള്
ഉള്ളിലേഹ്യം കഴിച്ചാൽ ...
* പ്രധാനമായും പ്രസവരക്ഷാ മരുന്നായാണു ഉള്ളി ലേഹ്യം ഉപയോഗിക്കുന്നത്. ഒരു സ്ത്രീയുടെ ശരീരത്തിലെ സകല നാഡി, ഞരമ്പുകൾ , അസ്ഥികൾ തുടങ്ങിയവയെല്ലാം അയയുന്ന (ബലം കുറയുന്ന) സന്ദർഭമാണു പ്രസവം. പ്രസവശേഷം ഇവയ്ക്കു ബലം തിരിച്ചു കിട്ടാൻ ഉള്ളിലേഹ്യം സഹായിക്കും.
* മുറിവുകൾ ഉണക്കാൻ സഹായിക്കും. പ്രസവസമയത്തുണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ ഏറെ ഗുണപ്രദം
* പ്രസവശേഷം ഗർഭാശയം ചുരുങ്ങാനും ബലമുള്ളതാക്കാനും സഹായിക്കും
* ഗർഭാശയം ശുദ്ധീകരിക്കും
* രക്തം ശുദ്ധീകരിക്കും
* ഹീമോഗ്ലോബിന്റെ അളവു വർധിപ്പിക്കും ; അതുകൊണ്ടു വിളർച്ച ഉള്ളവർക്കു കഴിക്കാം ..
* ഗർഭാശയത്തിന്റെ ആരോഗ്യകരമായ പ്രവർത്തത്തിന് ഏറെ സഹായിക്കുന്നതു കൊണ്ടാണു പ്രായപൂർത്തികുന്ന സമയത്ത് പെൺകുട്ടികൾക്കും ചിലയിടങ്ങളിൽ ഉള്ളിലേഹ്യം നൽകിവരുന്നത്.
* തേങ്ങാപാൽ, ശർക്കര തുടങ്ങിയവ ചേർക്കുന്നതിനാൽ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഉള്ളിലേഹ്യം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. പ്രായമായവർ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക.
കടപ്പാട് : മലയാള മനോരമ ഓൺലൈൻ
ഡോ. ആർ. ഭഗവതിയമ്മാൾ, ഹോസ്പിറ്റൽ സൂപ്രണ്ട്, സീതാറാം ആയൂർവേദ സ്പെഷൽറ്റി ഹോസ്പിറ്റൽ, വെളിയന്നൂർ.
• ഉലുവ ലേഹ്യം|Uluva Veru... - ഉലുവ ലേഹ്യം
• Post Delivery Care Med... : പൂക്കുല ലേഹ്യം
Ingredients
Shallots -2 kg
Garlic -100 gm (opt)
Jaggery - 1/2 kg
Salt-one pinch
Cardamom Powder -1/2tsp
Cumin Powder -1/2tsp
Coconut Milk -21/2 cup
Rice Flour -2tbsp
Turmeric Powder -1 tsp
Негізгі бет Тәжірибелік нұсқаулар және стиль വിളർച്ചക്കും പ്രസവരക്ഷക്കും അത്യുത്തമം | ഉള്ളി ലേഹ്യം | Ulli Lehyam | Post Delivery Care |Ep:910
Пікірлер: 734