ഈ വീഡിയോയിൽ ഷിഗെല്ല എന്താണ്, അത് എങ്ങനെ പടരുന്നു, എല്ലാത്തിനും ഉപരിയായി, നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും എങ്ങനെ സംരക്ഷിക്കാം എന്നിവ വിശദീകരിക്കുന്നു.
-പടരുന്നത് എങ്ങനെ?
മലിനമായ ജലം, മലിനമായ ഭക്ഷണം എന്നിവയിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും പടരാം.
-ലക്ഷണങ്ങൾ എന്തൊക്കെ?
കടുത്ത പനി, വയറു വേദന, മനംപുരട്ടൽ, ഛർദ്ദിൽ, രക്തത്തോടെ ഉള്ള വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ.
-എത്ര ദിവസത്തിനകം രോഗ ലക്ഷണം കണ്ടു തുടങ്ങും?
രോഗബാധിതരുമായി സമ്പര്‍ക്കത്തിലായാല്‍ ഒന്നു മുതല്‍ ഏഴു ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
-എങ്ങനെ ഈ അസുഖത്തെ തടയാം?
വ്യക്തിശുചിത്വം, കൈ വൃത്തിയായി സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക, ഈച്ചയോ പ്രാണികളോ വരാത്ത രീതിയിൽ ഭക്ഷണം പൊതിഞ്ഞു വയ്ക്കുക, പുഴയിലും സ്വിമ്മിങ് പൂളിലും കുളിക്കുമ്പോൾ വെള്ളം കുടിക്കാതിരിക്കുക എന്നിവയാണ് പ്രതിരോധമാര്‍ഗങ്ങൾ.#malayalamnews #epidemic #mallapuram #trending#kerala #shigella #epidemic #awarness #doctor #healthtips #malayalam #prevention #latest news
Негізгі бет എന്താണ് shigella(ഷിഗെല്ല),എങ്ങനെ പടരുന്നു,എങ്ങനെ സംരക്ഷിക്കാം;how to prevent (malayalam)
Пікірлер