ഹഖായ ശൗഖിലാട്
ഹവ വിട്ടിടും മുന്നേട്
ഹഖറിഞ്ഞോരില്‍ കൂട്
ഹമ്മ് ഭമ്മില് ഹൂ ഹൂ ഹൂ
ഉള്ളത്തില്‍ നിപ്പാട്
✍ ഹാജി അബ്ദുറസാഖ് മസ്താൻ
🎤 തവക്കൽ മുസ്തഫ കടലുണ്ടി
"ഹാജി S K അബ്ദുൽ റസാഖ് മസ്ഥാൻ കൊയിലാണ്ടി"
"മുസ്തഫ തവക്കൽ കടലുണ്ടി "
സൂഫി ഗായകരിൽ കേരളത്തിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന ഗായകരിൽ ഒരാൾ...
ഇദ്ദേഹത്തെ പോലുള്ള ഗായകരാണ് അബ്ദുൽ റസാഖ് ഹാജിയുടെ ഗാനങ്ങൾ ഇപ്പോഴും പാടി ജനങ്ങളിൽ എത്തിക്കുന്നത്
അബ്ദുൽ റസാഖ് ഹാജിയെ പറ്റി മുസ്തഫ തവാക്കൽ കടലുണ്ടി സുപ്രഭാതം പത്രത്തിൽ എഴുതിയത്..
ഹാജി അബ്ദുർറസാഖ്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഒരു കൂടയിൽ മരുന്നുകൾ, മറ്റൊന്നിൽ ഹാര്‍മോണിയപ്പെട്ടി ...ഇവയെ ബന്ധിക്കുന്ന ഒരു ദണ്ഡ് (കാവ്) ഹാജി എന്ന അവധൂതന്റെ ചിത്രമാണിത്. ആത്മ യാനങ്ങളുടെ ഇടത്താവളമായി ഇദ്ദേഹത്തിന് കടലുണ്ടി പ്രദേശം. മരുന്ന് വില്പന അന്നന്നത്തെ അപ്പത്തിനുള്ളത് കിട്ടും വരെ മാത്രം; ഗാനരചനയും ആലാപനവും തന്റെയും കേൾവിക്കാരുടെയും ആത്മത്തിന്റെ അടങ്ങാത്ത വിശപ്പിനെ തീറ്റിപ്പോറ്റി.
പതിനായിര കണക്കായ ഹാജിയുടെ ഗാനങ്ങളുടെ അധിക പങ്കും മുസ്തഫയുടെ ശേഖരത്തിലുണ്ട്.തമിഴ് നാട്ടിലെ കായൽ പട്ടണത്തെ സൂഫി ധാരകൾ വഴി ലക്ഷ ദ്വീപിലെത്തിച്ചേർന്ന ദോലി പ്പാട്ടുകളിൽ ഹാജിയുടെ രചനകൾ വ്യാപകമായി ആലപിച്ചു വരുന്നു വന്നത് കൗതുകകരമാണ്.
ഇസ്ലാം മതത്തിലെ യോഗാത്മക ആത്മീയധാരയാണ് സൂഫിമാർഗ്ഗം(സൂഫിസം). ഇത് അനുഷ്ഠിക്കുന്നവരെസൂഫി എന്നുവിളിക്കുന്നു.
മുഹമ്മദ് നബിയുടെ സദസ്സിൽ മാലാഖ വന്നു ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്നിവയെ പറ്റി ആരാഞ്ഞിരുന്നതായി മുസ്ലിം പ്രാമാണിക ഗ്രന്ഥങ്ങളിൽ ഉണ്ട് , ഇതിൽ ഇഹ്സാൻ എന്ന തസ്സവ്വുഫിലൂടെ(ആത്മ സംസ്കരണം) ദൈവപ്രീതി നേടുന്നവരാണ് സൂഫികൾ ,ത്വരീഖത്ത് സ്വീകരിച്ചു ആത്മ സംസ്കരണ മുറകൾ സ്വായത്തമാക്കി പല വിധ ഘട്ടങ്ങളിലൂടെ ആത്മീയ ഉന്നത പദവിയിലേക്ക് എത്തി ദൈവിക സത്തയിൽ ലയിക്കാമെന്നതാണ് സൂഫി വിശ്വാസം. അല്ലാഹുവിനെ പ്രാപിക്കുന്നതിന് നേരിട്ടുള്ള വ്യക്തിപരമായ അനുഷ്ഠാനങ്ങളിലൂടെയേ സാധിക്കൂ എന്നും, ആത്മനിയന്ത്രണത്തിനുള്ള കഠിനമായ ആചാരാനുഷ്ഠാനങ്ങളിലൂടെഅല്ലാഹുവിലേക്ക് കൂടുതൽ അടുക്കാം എന്നും സൂഫികൾ കരുതുന്നു. ധ്യാനത്തിന് ഇടക്കിടെ മുഹമ്മദ് നബി ഹിറാ ഗുഹയിലേക്ക് പോകുന്ന ഉദാഹരണമാണ് ഇക്കൂട്ടരുടെ പ്രേരകശക്തി. എന്നിരുന്നാലും മൗലിക ഇസ്ലാമികവാദികൾ സൂഫിമാർഗ്ഗത്തെ അംഗീകരിക്കുന്നില്ല.
കമ്പിളി എന്നർത്ഥമുള്ള സൂഫ് എന്ന പദത്തിൽ നിന്നാണ് സൂഫി എന്ന വാക്കുണ്ടായത്. ആത്മനിയന്ത്രണത്തിന്റെ ചിഹ്നം എന്ന രീതിയിൽ ആദ്യകാല സൂഫികൾ ധരിച്ചിരുന്ന കമ്പിളി വസ്ത്രങ്ങളിൽ നിന്നാണ് ഈ പേരുവന്നത്. ഔലിയ, വലിയ്യ് തുടങ്ങിയവ സൂഫികളെ കുറിക്കാനുപയോഗിക്കുന്നഅറബി പദങ്ങളാണ്. സഹായി, സുഹൃത്ത് എന്നെല്ലാം ഈ വാക്കിന് അർത്ഥങ്ങളുണ്ട്.
Негізгі бет ഹഖായ ശൗഖിലാട് haqaaya shoukilaadu I Thavakkal Musthafa
Пікірлер: 13