കോട്ടയത്ത് നിന്ന് 60 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഹില്‍സ്റ്റേഷനാണ് ഇല്ലിക്കല്‍ കല്ല്. #കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കൂടിയാണിത്. സമുദ്ര നിരപ്പില്‍ നിന്ന് 6000 അടി ഉയരെ സഹ്യപര്‍വത മലിനിരകളില്‍ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടിയിലേക്ക് സാഹസികത ഇഷ്ടപ്പെടുന്നവരെയാണ് #ഇല്ലിക്കല്‍ക്കല്ല് മാടിവിളിക്കാറുള്ളത്.
മൂന്ന് പാറക്കൂട്ടങ്ങള്‍ ചേര്‍ന്നാണ് ഇല്ലിക്കല്‍ ഉണ്ടായിരിക്കുന്നത്. ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നറിയപ്പെടുന്നു. കുടയുടെ ആകൃതിയുള്ളതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത്. തൊട്ടടുത്തുള്ള കല്ലാണ് കൂനന്‍ കല്ല്. ഇതിന് സര്‍പ്പത്തിന്റെ ആകൃതിയാണുള്ളത്. ഈ രണ്ടു കല്ലുകള്‍ക്കുമിടയില്‍ 20 അടി താഴ്ച്ചയില്‍ വലിയൊരു വിടവുണ്ട്. അരയടി മാത്രം വീതിയുള്ള നരകപാലം എന്നറിയപ്പെടുന്ന ഭാഗം ഇതാണ്.
ഇല്ലിക്കല്കല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റ് ആണിത്. നരകപാലം കാണാനും അതിലൂടെ നടക്കാനുമാണ് സഞ്ചാരികള്‍ കൂടുതലും ഇഷ്ടപ്പെടുന്നത്. ഇതുവഴി നടക്കുമ്പോള്‍ കിട്ടുന്ന അനുഭവം കേരളത്തില്‍ മറ്റെങ്ങും ലഭിക്കില്ല. നരഗപാലത്തിലൂടെ നടക്കുമ്പോള്‍ അതീവ ജാഗ്രതയിലായിരിക്കണം. പരിസരം മറന്ന് നടക്കരുത്. തീരെ വീതി കുറഞ്ഞ ഈ പാതയിലൂടെ നടക്കുമ്പോള്‍ അല്‍പ്പമൊന്ന് ശ്രദ്ധ തെറ്റിയാല്‍ അഗാതമായ കൊക്കയിലേക്ക് പതിക്കും. ഇല്ലിക്കല്‍ക്കല്ലില്‍ പൊലിഞ്ഞ ജീവനുകളെക്കുറിച്ച് ഓര്‍മ്മ വേണം. വ്യൂപോയിന്റിനടുത്ത് മരിച്ചവരുടെ പേരും വയസും സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. അപകട സാധ്യതയുടെ ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് ഇത് നല്‍കിയിരിക്കുന്നത്
പച്ചപ്പു പുതച്ചതും കോടമഞ്ഞ് വന്ന് മൂടുന്നതുമായ ഇല്ലിക്കല്‍ കല്ല് സന്ദര്‍ശിക്കുന്നവര്‍ അമിത ആവേശം കാണിക്കരുത്. നിരവധിപ്പേര്‍ക്ക് ചെറിയ അശ്രദ്ധയുടെ പേരില്‍ ഇവിടെ ജീവിതം നഷ്ടമായിട്ടുണ്ട്. അഗാതമായ കൊക്കയും പാറകല്ലുമൊക്കെയാണ് വില്ലന്മാരായത്. വ്യൂപോയിന്റില്‍ നിന്ന് കാഴ്ച്ചകള്‍ നന്നായി ആസ്വദിക്കാം. ഫോട്ടോകളൊക്കെ ധാരാളമായി എടുക്കാം.
മലമുകളിലേക്ക് ട്രെക്കിംഗ് ചെയ്ത് പോകാന്‍ താല്‍പ്പര്യമുള്ളവര്‍ രാവിലത്തെ സമയം തന്നെ തെരഞ്ഞെടുക്കുക. വൈകുന്നേരമാകുമ്പോള്‍ കോടമഞ്ഞ് വന്ന് നിറയാനുള്ള സാധ്യത കൂടുതലാണ്. തൊട്ടു മുന്നിലെ കാഴ്ച്ച പോലും കാണാന്‍ കഴിയില്ല.
നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ് ഏറ്റവും അനുയോജ്യം. തൊട്ടടുത്തുള്ള കാഴ്ച്ചകള്‍ പോലും മറയ്ച്ചു കളയുന്ന രീതിയില്‍ കോട വന്നു മൂടും. വ്യൂ പോയിന്റില്‍ നിന്ന് അറബിക്കടലിന്റെ വിദൂരദൃശ്യവും സഹ്യന്റെ പച്ചപ്പും ആസ്വദിക്കാം.
#angelsplanet
#illikkalkallu
#eatwelltraveloften
#malayalamblogger
#malayalamchannel
#kottayam
Song : Balynt - Memory
Music provided by : No copyright Music
Vedio Link • Balynt - Memory (Vlog ...
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
🔴KZitem :
kzitem.info/rock/MCb...
▶️ Instagram :
/ con. .
➡️ Facebook :
/ angels-plane. .
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤
Негізгі бет ഇവിടെ പോകുന്നവർ ജാഗ്രതൈ°⁉️ | ഇല്ലിക്കൽ കല്ല് | Illikkal Kallu | Kottayam | Angels Planet
Пікірлер: 6