കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
ഓര്‍മ്മകളെ നിന്നെ ഓര്‍ത്തു കരയുന്നു ഞാന്‍
നിന്റെ ഓര്‍മകളില്‍ വീണുറഞ്ഞു പിടയുന്നു ഞാന്‍
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
ദേവദാരു പൂത്തകാലം നീ മറന്നുവോ
പ്രിയേ ദേവതമാര്‍ ചൂടിതന്ന പൂ മറന്നുവോ (2)
ദേവിയായി വന്നണഞോരെന്റെ സ്വപ്നമേ
ദേവലോകമിന്നെനിക്ക് നഷ്ട സ്വര്‍ഗമോ (2)
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ
മഞ്ഞലയില്‍ മുങ്ങി നിന്ന തിങ്കളല്ലയോ
പ്രിയേ തംബുരുവില്‍ തങ്ങി നിന്ന കാവ്യമല്ലയോ
കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ
കരയരുതേ എന്നെയോര്‍ത്ത് തേങ്ങരുതേ നീ
കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിനക്കരെ (2)
Негізгі бет KAZHINJU POYAKAALAM KAATTINAKKARE- മധുമഴ (Light Music)
Пікірлер: 445