നമ്മുടെ റോഡുകൾ ഒട്ടും സേഫ് അല്ലാത്തതായി മാറിയിരിക്കുന്നു. അതിന്റെ കാരണം എന്താണ്. വീതി കുറവും, തിരക്ക് കൂടുതലും, അതിന്റെ കൂടെ, റോഡ് നിയമങ്ങളിലും, signal കളിലും, റോഡ് മാനേഴ്സിലും ഒക്കെയുള്ള അറിവില്ലായ്മ കൂടെ ആവുമ്പോഴാണ് നമ്മുടെ റോഡുകൾ തീരെ സേഫ് അല്ലാത്തതും വണ്ടി ഓടിക്കാനും യാത്ര ചെയ്യാനും ഒന്നും ഒട്ടും സുഖമില്ലാത്ത ഒരിടവുമായി മാറുന്നത്.
ജനസംഖ്യയും റോഡിലെ വാഹനങ്ങളുടെ എണ്ണവും വളരെ വേഗത്തിൽ കൂടിക്കൊണ്ടിരിക്കുന്നത് കൊണ്ട് കാര്യങ്ങൾ ഇനിയും വഷളാവാനെ സാധ്യതയുള്ളൂ.
നമ്മുടെ നാട്ടിലെ മുഴുവൻ ആൾക്കാരെയും ബോധവൽക്കരിക്കാൻ എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടെത്തിയാൽ മാത്രമേ ഇതിന് ഒരു സൊല്യൂഷൻ ഉണ്ടാവൂ. പക്ഷെ അങ്ങനൊന്ന് പ്രായോഗികം അല്ല. ഇനിയുള്ള തലമുറയെ എങ്കിലും ബോധവൽക്കരിക്കാൻ സ്കൂൾ syllabus ൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തണം എന്ന് ഇതിനെ കുറിച്ചൊക്കെ നല്ല അറിവുള്ളവർ പറഞ്ഞു തുടങ്ങിയിട്ട് കാലങ്ങളായി. നമ്മുടെ നാട്ടിൽ എല്ലാത്തിനും സമയമെടുക്കും എന്നത് കൊണ്ട് വെയിറ്റ് ചെയ്യുകയേ വഴിയുള്ളൂ.
ഇതിനിടയിൽ എന്റെ പ്രേക്ഷകരായ കുറച്ച് പേരെ എങ്കിലും ഇക്കാര്യങ്ങൾ ധരിപ്പിക്കാൻ ഞാൻ മുമ്പും ശ്രമിച്ചിട്ടുണ്ട്. റോഡ് മാർക്കിങ്സ് നെ കുറിച്ചും, ട്രാഫിക് സിഗ്നൽ ബോർഡ് കളെ കുറിച്ചും, ടേൺ ഇൻഡിക്കേറ്റർ, ഹസർഡ് lamp എന്നിവയെ പറ്റിയും ഒക്കെ ഞാൻ വീഡിയോ ചെയ്തു. അത് കുറച്ച് പേരെ എങ്കിലും സ്വാധീനിച്ചിട്ടുണ്ട്. ആ വീഡിയോകളുടെ ലിങ്ക് i button lum discription ലും കൊടുക്കാം. ഈ വിഡിയോയും ആ വഴിക്കുള്ള ഒരു ശ്രമമാണ്.
നമ്മുടെ നാട്ടിൽ തീരെ പാലിക്കാത്ത, ഇങ്ങനെ ഒരു കാര്യം exist ചെയ്യുന്നു എന്ന് പോലും ഭൂരിഭാഗം പേർക്കും അറിയാത്ത ഒരുകാര്യമാണ് lane ഡ്രൈവിംഗ് എന്നത്. 4 ഉം 6 ഉം വരി പാതകൾ ഇപ്പൊ നമുക്കും ഉണ്ട്. ഈ പാതകളിൽ ഈ വരികൾ എങ്ങനെ ഉപയോഗിക്കണം ഏത് വരിയിൽ, ഏത് ലേനിൽ കൂടി നമ്മൾ വണ്ടി ഓടിക്കണം, ഏത് വാഹനം ഏത് വരിയിൽ കൂടി പോകണം, ഒരു ലേനിൽ നിന്ന് മറ്റൊന്നിലേക്ക് എങ്ങനെ എപ്പോൾ മാറണം എങ്ങനെ സേഫ് ആയിട്ട് overtake ചെയ്യണം, എങ്ങനെ ഹൈവേ ലേക്ക് സേഫ് അയി എന്റർ ചെയ്യാം എന്നൊക്കെയുള്ള കാര്യങ്ങൾ ഈ വിഡിയോയിൽ explain ചെയ്യാം.
Lane ഡ്രൈവിംഗ് വണ്ടി ഓടിക്കുന്ന എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം എന്താണെന്ന് നമ്മുടെ വടക്കാഞ്ചേരി അപകടത്തിൽ ഉണ്ട്...
Related videos:
More Than 100 Indian Road Traffic Signs Explained in Malayalam: • More Than 100 Indian R...
Speed Limits on Different Types of Roads and for Different Vehicles in Kerala: • Speed Limits on Differ...
All Road Markings Explained in Malayalam with Actual Visuals: • All Road Markings Expl...
Proper Use of Hazard Lights & Turn Signals | Are You Using It Right?: • Proper Use of Hazard L...
Негізгі бет Автокөліктер мен көлік құралдары Lane Driving അപകടങ്ങൾ ഒഴിവാക്കാൻ ഏറ്റവും പ്രധാനമായി അറിയേണ്ടത് | Ajith Buddy Malayalam
Пікірлер: 483