മമ്മുട്ടി നായകനായ എത്തിയ എംടി ഹരിഹരന്റെ ടീമിന്റെ വടക്കന്‍ വീരഗാഥയില്‍ ബാലതാരമായിട്ടാണ് ജോമോള്‍ അഭിനയ രംഗത്തേക്കെത്തിയത്. ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പകാലമാണ് ജോമോള്‍ അഭിനയിച്ചത്. ജോമോളുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ വേഷം ലഭിച്ചതും എംടിയുടെ രചനയിലായിരുന്നു. എംടി വാസുദേവന്‍നായരുടെ രചനയില്‍ ഹരിഹരന് സംവിധാനം ചെയ്ത എന്ന സ്വന്തം ജാനകിക്കുട്ടി ജോമോളുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ജാനകിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോമോളെ തേടി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരമെത്തി. ദേശീയ പുരസ്കാരത്തില്‍ ജൂറിയുടെ പ്രത്യക പരാമര്‍ശം നേടാനും ജോമോള്‍ക്കു കഴിഞ്ഞു.പഞ്ചാബി ഹൗസ്, മയില്‍പ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം, പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
#jomol
Негізгі бет മലയാളത്തിന്റെ സ്വന്തം ജാനകിക്കുട്ടിയ്ക്ക് സംഭവിച്ചത്..! | Jomol |
Пікірлер: 106