#pwd #police #keralapoliceQuarters
ജനജീവിതം സുരക്ഷിതമാക്കുന്നപോലീസ് അന്തിയുറങ്ങന്നതോ ! ഒട്ടും സുരക്ഷതത്വമില്ല ത്ത കോട്ടേഴ്സുകളിൽ..
നാടുമുഴുവൻ പോലീസ് സുരക്ഷ ഒരുക്കുമ്പോൾ സുരക്ഷയില്ലാത്ത കോർട്ടേഴ്സുകളിൽ അന്തിയുറങ്ങുന്ന പോലീസ്.
മുളന്തുരുത്തി: മുളന്തുരുത്തി പോലീസ് സ്റ്റേഷനോട് ചേർന്നുള്ള കോട്ടേഴ്സുകളാണ് അപകടാവസ്ഥയിൽ .വർഷങ്ങളുടെ കാലപ്പഴക്കമുള്ള ഗവൺമെന്റ് പോലീസ് കോട്ടേഴ്സുകൾ കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമായതും ഇടിഞ്ഞുവീഴാറായതുമാണ്
പുതിയ കോട്ടേഴ്സി ന്റെ ആവശ്യം വളരെ കാലമായി ഉയർന്നു വരുന്നതാണെങ്കിലും അധികാരികൾ തികഞ്ഞ അലംഭാവമാണ് ഈ വിഷയത്തിൽ കാണിക്കുന്നത് .
താമസ യോഗ്യമല്ലാത്ത കോട്ടേഴ്സ് കളിൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ് നാടുമുഴുവൻ പോലീസ് സുരക്ഷ ഒരുക്കുമ്പോൾ സുരക്ഷയില്ലാത്ത ഭവനങ്ങളിൽ താമസിക്കേണ്ട അവസ്ഥയിലാണ് മുളന്തുരുത്തിയിലെ കോട്ടേഴ്സിൽ താമസിക്കുന്ന പോലീസുകാരും കുടുംബവും.
മുളന്തുരുത്തി പഞ്ചായത്ത് വാർഡ് 16-ൽ ഉൾപ്പെട്ട മുളന്തുരുത്തിയുടെ പ്രധാന സ്ഥലത്താണ് പോലീസ് സ്റ്റേഷൻ സ്ഥിതി çചെയ്യുന്നത്.
ഒരേക്കർ ഒരു സെന്റ് ഭൂമിയാണ് ഉള്ളത് . കോർട്ടേഴ്സുകളുടെ ജീർണാവസ്ഥ മൂലം തങ്ങളുടെ കുടുംബങ്ങളുടെ അപകടകരമായ സ്ഥിതിയുടെ ആശങ്കയിൽ ഭൂരിഭാഗം കോട്ടേഴ്സുകളും ഉപേക്ഷിച്ച നിലയിലാണ്.അതിനാൽ പോലീസ് സ്റ്റേഷൻ കൂടാതെ 14 പോലീസ് ക്വാർട്ടേഴ്സുകളാണ് അതിൽ 3 ക്വാർട്ടേഴ്സുകളിൽ മാത്രമാണ് ഇപ്പോൾ താമസമുള്ളൂ. ബാക്കി എല്ലാ ക്വാർട്ടേഴ്സുകളും ഉപയോഗശൂന്യമാണ്. പോലീസ് സ്റ്റേഷനോട് ചേർന്നുള്ള ക്വാർട്ടേഴ്സിൻ്റെ സൈഡിലെ മതിൽ പൂർണ്ണമായുംഇടിഞ്ഞ നിലയിലും ആണ്
ആൾ താമസമില്ലാത്ത എല്ലാ ക്വാർട്ടേഴ്സുകളും കാടുപിടിച്ച് ജീർണിതാവസ്ഥയിലാണ്. XVI/442 നമ്പർ ക്വാർട്ടേഴ്സിൻ്റെ മുൻഭാഗം ഇടിഞ്ഞു വീണിട്ടുള്ളതാണ് . ക്വാർട്ടേഴ്സിൽ താമസക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികൾ പുറത്തിറങ്ങി കളിക്കുന്ന സ്ഥലത്താണ് ഇടിഞ്ഞു വീണിട്ടുള്ളത്. ജീർണ്ണിച്ച കെട്ടിടങ്ങൾ ഇനിയും ഇടിഞ്ഞു വീഴാൻ സാധ്യതയുള്ളതാണ്. ആകയാൽ ജീർണ്ണിച്ച കെട്ടിടങ്ങൾ പൊളിച്ചു മാറ്റി അപകടങ്ങൾ ഒഴിവാക്കാൻഅടിയന്തര നടപടി ഉണ്ടാവേണ്ടിയിരിക്കുന്നു
Негізгі бет പോലീസ് കോർട്ടേഴ്സിലെ ഞെട്ടിക്കുന്ന കാഴ്ച
Пікірлер: 1