കൃത്യമായ രസായന സേവയിലൂടെ ആയുസ്സ് , ഓർമ്മശക്തി , ഗ്രഹണസാമർത്ഥ്യം , ശരീരകാന്തി , സ്വരമാധുര്യം , ദേഹശക്തി , ഇന്ദ്രിയബലം, വാക്സാമർത്ഥ്യം തുടങ്ങിയവ സിദ്ധിക്കുന്നതാണ്. രസായനം സേവിയ്ക്കുന്നതിന് മുൻപായി വൈദ്യനിർദ്ദേശമനുസരിച്ച് ശരീരത്തിന് സ്നിഗ്ദ്ധത ഉണ്ടാക്കി ദേഹശുദ്ധി വരുത്തുകയും പത്ഥ്യാനുഷ്ഠാനങ്ങളോടെ കഴിക്കുകയും ചെയ്താൽ രോഗങ്ങൾ ഉണ്ടാവാതെ ശരീരബലത്തോടെ ജീവിക്കാം.
ശംഖുപുഷ്പത്തിന്റെ വേരും പൂവും, കുടങ്ങൽ അഥവാ മുത്തിളിന്റെ നീര്, ഇരട്ടിമധുരം, കടുക്ക, നിലപ്പനക്കിഴങ്ങ്, വേങ്ങാക്കാതൽ,ത്രിഫല തുടങ്ങിയ ഔഷധങ്ങളെല്ലാം രസായനസേവയ്ക്ക് യോജിക്കുന്നതാണ്. അഗസ്ത്യരസായനം, ച്യവനപ്രാശം, ബ്രാഹ്മരസായനം തുടങ്ങിയ വിധിപ്രകാരം ഉണ്ടാക്കിയ വിവിധ ഔഷധങ്ങൾ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ്.
കരിങ്ങാലിക്കാതൽ കഷായത്തിലും വേങ്ങാക്കാതൽകഷായത്തിലും പല പ്രാവശ്യം വറ്റിച്ചുണക്കിയ ത്രിഫല പൊടിച്ച് തേനും നെയ്യും ചേർത്ത് അസമയോഗത്തിൽ കൃത്യമായ കാലയളവിൽ തുടർച്ചയായി സേവിച്ചാൽ ജരാനരകൾ ബാധിക്കില്ല. അതിവിശിഷ്ടമായ ഈ രസായനത്തിന് ത്രിഫല കൽപ രസായനം എന്നു പേര് പറയുന്നു.
രസായനസേവയെപ്പറ്റി സ്വാമിജിയുടെ വാക്കുകളിലൂടെ ....
DISCLAIMER
All remedies posted under the channel are merely for informational purposes. It is not intended as a substitute for professional advice. Should you decide to act upon any information on this channel, you do so at your own risk.
Негізгі бет ആരോഗ്യം നിലനിർത്തുന്നതിന് ആയുർവേദത്തിലെ വിശിഷ്ട രസായനങ്ങൾ .. സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്..🙏
Пікірлер: 16