ഇന്നത്തെ ദിവസം ഏറ്റവും അധികം ചർച്ചചെയ്യപ്പെടുന്ന ഒരു പേരാണ് PT-7 എന്നത് . മലമ്പുഴയ്ക്കടുത്ത് ധോണി മേഖലയിൽ കാട്ടിൽ നിന്നും ഇടയ്ക്കിടെ ജനവാസ മേഖലയിലേക്ക് ഇറങ്ങി വന്ന് മരണ ഭീതിയും വ്യാപകമായ നാശനഷ്ടങ്ങളും വരുത്തിവയ്ക്കുന്ന കാട്ടു കൊമ്പന് വനം വകുപ്പ് രേഖകളിൽ നൽകിയിട്ടുള്ള പേരാണ് PT -7 . ഈ കുറിപ്പ് നിങ്ങൾക്ക് മുന്നിലേക്ക് എത്തുന്ന നിമിഷങ്ങളിൽ PT 7 മയക്കുവെടിയേറ്റ് മനുഷ്യരുടെ തടങ്കലിൽ ആയിട്ടുണ്ടാവും.
പതിറ്റാണ്ടുകൾക്ക് അപ്പുറം കർണ്ണാടകയിലെ .... കാടിനോട് തൊട്ടു ചേർന്ന് കിടക്കുന്ന ജനവാസ മേഖലയിലേക്ക് ഇതേ പോലെ തന്നെ ഇടയ്ക്കിടെ കടന്നുചെന്ന് മനുഷ്യമനസ്സുകളിൽ ഭയാശങ്കകളുടെ തീ കോരിയിട്ട ഒരു ആന വിപ്ലവകാരി ഉണ്ടായിരുന്നു.
പക്ഷേ ഇന്ന് അവൻ മനുഷ്യവർഗ്ഗത്തിന്റെ മാനസപുത്രനാണ്. അവന്റെ ഒരു ദിവസത്തിന് വേണ്ടി ലക്ഷങ്ങൾ കെട്ടിവച്ച് അവർ കാത്തു നിൽക്കുന്നു. പക്ഷേ കർണ്ണാടകയിലല്ല... നമ്മുടെ സ്വന്തം കേരളത്തിൽ...!
ഗുരുവായൂർ
അമ്പാടി കണ്ണന്റെ ആനത്താരങ്ങളിൽ പ്രധാനിയായ
ഗുരുവായൂർ നന്ദന്റെ ജീവിതം പറഞ്ഞു തീരാത്ത വിസ്മയ ഗാഥകളുടെ മാന്ത്രികച്ചെപ്പ് തന്നെയാണ്.
മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ
sree 4 elephants..... ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് .... ഇന്നലേകളിലെ തീപ്പൊരിയും , ഇന്നിന്റെ സെലിബ്രൈറ്റിയുമായ ഗുരുവായൂർ നന്ദന്റെ ജീവിതമാണ്. പക്ഷേ മറ്റൊരർത്ഥത്തിൽ ഇത് നന്ദന്റെ മാത്രം കഥയല്ല....PM- 2 നെയും
PT-7-നെയും പോല....ആനക്കലിയാട്ടങ്ങളുടെ ചരിത്രത്തിലെ അപ്പോസ്തലനായ മുതുമല മൂർത്തിയെ പോല ... ഒരുപാടൊരുപാട് തീപ്പൊരി ജൻമങ്ങളുടെ കഥ കൂടിയാണ്. #sree4elephants #aanapremi #elephant #keralaelephants
Негізгі бет വെടിക്കെട്ട് ദുരന്തം മുൻകൂട്ടി കണ്ട അത്ഭുത ജൻമം..! മനുഷ്യവർഗ്ഗവുമായി നിരന്തര യുദ്ധം ...!
Пікірлер: 294