മലയും കുന്നും കാടും കയറി ട്രെക്കിങ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. അതും പച്ച വിരിച്ച് നിൽക്കുന്ന പ്രകൃതിയുടെ മടിത്തട്ടിലൂടെ മനോഹരിയായി നിൽക്കുന്ന പ്രകൃതിയെ തലയോടി കൊണ്ടുള്ള ഒരു മനോഹരമായ ട്രെക്കിങ്. എങ്കിലിതാ പോന്നോളൂ... പ്രകൃതിയുടെ മടിതട്ടിലുടെയുള്ള ഒരു ട്രെക്കിങ് ആയാലോ...!!
കഴിഞ്ഞ 2019 മുതൽ ഇന്നേക്ക് 3 വർഷത്തോളമായി പ്രവേശനം നിരോധിച്ചിരുന്ന #വയനാട് #ചെമ്പ്രപീക്ക് വീണ്ടും സഞ്ചരികൾക്കായി തുറന്നിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 6500 ലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പ്ര മലയുടെ മുകളിലേക്കുള്ള ട്രെക്കിങ് യാത്ര ഓരോ സഞ്ചാരിക്കും മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. മലയുടെ മുകളിലുള്ള ഹൃദയ തടാകത്തിന് ചുറ്റുമുള്ള കാഴ്ചകളും സഞ്ചാരികൾ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചകൾ തന്നെയാണ്.
💟 എങ്ങനെ എത്തിച്ചേരാം
#വയനാട് ജില്ലയിലെ #കല്പറ്റ പട്ടണത്തിൽ നിന്ന് മാറി മേപ്പാടിക്കടുത്താണ് ചെമ്പ്ര പീക്ക് സ്ഥിതി ചെയ്യുന്നത്. മേപ്പാടിയിൽ നിന്നും ചെമ്പ്ര എസ്റ്റേറ്റ് റോഡിലൂടെ കുറച്ചു ദൂരം മുന്നോട്ട് പോയാൽ ചെമ്പ്ര ട്രെക്കിങ് ഓഫീസിനടുത്തെത്താം. വനം വകുപ്പിന്റെ കീഴിലാണ് നിലവിൽ ചെമ്പ്ര മലയിലേക്കുള്ള ട്രെക്കിങ് സംഘടിപ്പിക്കുന്നത്.
💟 സമയം
നിലവിൽ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 12 മണി വരെയാണ് ട്രെക്കിങ് അനുവദിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ ദിവസം 200 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. അതിനാൽ രാവിലെ 7 മണിക്ക് തന്നെ ടിക്കറ്റ് കൗണ്ടറിൽ (ഫോറെസ്റ്റ് ഓഫീസ് ) എത്തുന്നതാണ് നല്ലത്.
💟 ടിക്കറ്റ് നിരക്ക്
10 പേരടങ്ങുന്ന ടീമുകളായാണ് നിലവിൽ പ്രവേശനം നൽകുന്നത്. 10 പേർക്ക് 750 രൂപ (Excluding Tax) അടുത്താണ് ടിക്കറ്റ് ചാർജ്. കാമറ, വാട്ടർ ബോട്ടിൽ എന്നിവക്ക് പ്രത്യേകം പണമടക്കണം. വെള്ളക്കുപ്പി ട്രക്കിങ്ങിനു ശേഷം തിരിച്ചേൽപ്പിച്ചാൽ ആ പണം തിരിച്ചു നൽകും (മല മുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പരമാവധി കുറക്കാനുള്ള വനം വകുപ്പിന്റെ മികച്ച തീരുമാനങ്ങളിൽ ഒന്നാണിത് )
10 പേരിൽ കുറവ് ആണെങ്കിലും ടിക്കറ്റ് ചാർജ് ഒരേപോലെയാണ്. അതിനാൽ തനിച്ചു വരുന്നവരും രണ്ടോ മൂന്നോ ആളുകളായി വരുന്നവരും നേരത്തെ കൗണ്ടറിൽ എത്തി ഒരു ടീമിനെ സെറ്റ് ആക്കി ഒരുമിച്ച് ടിക്കറ്റ് എടുത്താൽ ടിക്കറ്റ് കാശ് കുറക്കാം
💟 കോവിഡ് നിബന്ധനകൾ
മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലെന്ന പോലെ ചെമ്പ്ര ട്രക്കിങ്ങിനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് / ഒന്നാം ഡോസ് വാക്സിൻ സർട്ടിഫിക്കേറ്റ് ഇവയിൽ ഏതെങ്കിലുമൊന്ന് നിർബന്ധമാണ്. ടിക്കറ്റ് കൗണ്ടറിൽ ഇവ കൃത്യമായി പരിശോധിക്കുകയും രേഖപ്പെടുത്തി വെക്കുകയും ചെയ്യുന്നുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കിൽ മാത്രമേ ടിക്കറ്റ് കിട്ടുകയുള്ളൂ.
💟 പ്രധാന ആകർഷണങ്ങൾ
ആറായിരം അടിയിലേറെ ഉയരത്തിലുള്ള മല ആയതിനാൽ അതിമനോഹരമായ വിദൂര ദൃശ്യങ്ങൾ മല മുകളിൽ നിന്ന് കാണാൻ സാധിക്കും. ചെമ്പ്ര മലയുടെ ഏറ്റവും മുകൾ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹൃദയ താടാകവും മുഖ്യ ആകർഷണങ്ങളിൽ ഒന്ന് തന്നെയാണ്. തെരുവപുല്ലുകൾ നിറഞ്ഞ മലമേടുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും ഒരേ സമയം കൗതുകവും സാഹസവും നിറഞ്ഞതാണ്. ഏകദേശം 3-4 മണിക്കൂർ ദൈർഘ്യമുള്ളതാണ് ചെമ്പ്ര മല ട്രെക്കിങ്
കാട്ടുതീ കാരണമാണ് ചെമ്പ്ര കുറെ കാലം അടച്ചിടേണ്ടി വന്നത്. അതിനാൽ തന്നെ തീപ്പെട്ടി പോലുള്ള ഒരു സാധനങ്ങളും മല മുകളിലേക്ക് കയറ്റാൻ അനുവദിക്കില്ല. മാത്രമല്ല, ട്രക്കിങ്ങിനു 3-4 മണിക്കൂർ സമയം നിശ്ചയിച്ചിട്ടുള്ളതിനാൽ മലമുകളിൽ ആവശ്യത്തിലേറെ സമയം തങ്ങാൻ സഞ്ചാരികളെ നിലവിൽ അനുവദിക്കുന്നില്ല. വെള്ള കുപ്പി അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മലയിൽ വലിച്ചെറിയുന്നത് തടയാനും മറ്റു സുരക്ഷാ നിർദേശങ്ങൾ നൽകാനും ഫോറസ്റ്റ് ഡിപ്പാർട്മെന്റ് നു കീഴിലുള്ള ഗൈഡുകൾ ട്രെക്കിങ് പാതയിൽ ഉണ്ടാകും.
അപ്പൊ ട്രെക്കിങ് ഇഷ്ടപ്പെടുന്നവർ വണ്ടി സ്റ്റാർട്ട് ആക്കിക്കോളൂ... മനോഹരിയായി നിൽക്കുന്ന പ്രകൃതിയുടെ മനോഹാരിതയെ ഏറ്റവും മനോഹരമായി തന്നെ ആസ്വദിക്കൂ..💚
ഹാപ്പി ജേർണി.🥰♥️
#angelsplanet
#chembrapeak
#wayanad
#eatwelltraveloften
#malayalamblogger
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
💟 KZitem :
/ @angelsplanet6995
▶️ Instagram :
instagram.com/invites/con...
➡️ Facebook :
/ angels-planet-10927344...
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤
Негізгі бет ഇവളിപ്പോൾ സുന്ദരിയാ | Chembra Peak Wayanad | 6000 ft Trekking Point | Love Lake | Angels Planet
Пікірлер: 31